Tuesday, November 2, 2021

VALUATION UTILITY Ver.10

              01-01-2021 മുതല്‍ LID&EW വകുപ്പില് DSR 2018 നിരക്കുകള് പ്രാബല്യത്തില് വരികയാണ്. ഈ  സാഹചര്യത്തില്‍ പുതിയ  നിരക്കിനെ അടിസ്ഥാനപ്പെടുത്തി VALUATION UTILITY Ver.10 അവതരിപ്പിക്കുന്നു. 

                           കാല വര്‍ഷം ആരംഭിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രകൃതി ക്ഷോഭ നാശനഷ്ടത്തിന്‍റെ വാലുവേഷന്‍ തയ്യാറാക്കുന്ന ചുമതല എല്‍.എസ്.ജി.ഡി  എന്‍ജിനീയറിംഗ് വിഭാഗത്തിന് ചെയ്യേണ്ടി വരും. അതിന് ഈ എക്സല്‍ ടൂള്‍ ഏറെ പ്രയോജന പ്രദമാണ്. പ്രകൃതിക്ഷോഭത്തില്‍  നാശനഷ്ടം നേരിട്ട കെട്ടിടത്തിന്‍റെ നഷ്ടപ്പെട്ട  ഇനങ്ങളുടെ അളവും കെട്ടിടത്തിന്‍റെ കാലപ്പഴക്കവും രേഖപ്പടുത്തിയാല്‍ വാലുവേഷന്‍ ലഭിക്കുന്ന തരത്തിലാണ്  ഈ ടൂള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം നാശനഷ്ടത്തിനിരയായ കിണറിന്‍റെ വാലുവേഷനും ഇത്തരത്തില്‍ ഇതിലൂടെ തയ്യാറാക്കാം. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2018  നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.
                                    ഇതോടൊപ്പം വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതലയും  ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. അതു കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
                 .               പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്നും Depreciation Constant  എത്രയെന്നും ബേസിക് ഡാറ്റാ വിന്‍ഡോയില്‍  കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

3 comments:

  1. Tool is working good. My overseers are using it for valuation purposes.
    Thank you for the efforts.
    Jude Joseph
    AEE

    ReplyDelete