Sunday, February 3, 2019

PW BILL GENERATOR Ver.8

                           GST Provision ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് PW BILL GENERATOR Ver.8 അവതരിപ്പിക്കുന്നു. ഇതിലൂടെ CC Bill RA Bill ,Covering letter to AEE with facing sheet , Completion Report , Work Bill Register, Govt. Dues Register ,Experience Certificate of Contractors IT TDS  certificate,and Time of Extention application  എന്നിവ തയ്യാറാക്കാന്‍ കഴിയും. IT certificate പുതുക്കിയ ഫോര്‍മാറ്റിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്.
                    കൂടാതെ പ്രവൃത്തി സമയത്തിനു പൂര്‍ത്തിയാക്കാത്തതു മൂലം കരാറുകാരില്‍ നിന്നും ഈടാക്കേണ്ട പിഴ തുക ഓട്ടോമാറ്റിക്കായി ഇതില്‍ കണക്കാക്കപ്പെടുകയും ബില്ലില്‍ വരികയും ചെയ്യും...
     എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
                  അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക...പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

Friday, December 14, 2018

VALUATION UTILITY Ver.8

                                            പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ട കെട്ടിടങ്ങളുടെ വാലുവേഷന്‍ തയ്യാറാക്കി അധികാരികള്‍ക്ക് കൈമാറാന്‍ വേണ്ടി ഒരുക്കിയ എക്സല്‍ ടൂളില്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമാണെന്ന് പ്രിയ സുഹൃത്തുക്കള്‍ ആവശ്യപ്പെടുകയുണ്ടായി. കെട്ടിടങ്ങളുടെ വാലുവേഷന്‍ ആണ് തയ്യാറാക്കേണ്ടതെന്നും പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ എസ്റ്റിമേറ്റല്ലെന്നും ആയതിനാല്‍ കെട്ടിടത്തിന്‍റെ കാലപ്പഴക്കം അനുസരിച്ച് വാലുവേഷന്‍ തയ്യാറാക്കപ്പെടുന്ന രീതിയില്‍ ടൂള്‍ പരിഷ്കരിക്കണമെന്നും ആണ് ഭുരിപക്ഷം പേരും ആവശ്യപ്പെട്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ ഡിപ്രീസിയേഷന്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് VALUATION UTILITY Ver.8 അവതരിപ്പിക്കുന്നു.
                           നാശനഷ്ടം നേരിട്ട കെട്ടിടത്തിന്‍റെ നഷ്ടപ്പെട്ട  ഇനങ്ങളുടെ അളവും കെട്ടിടത്തിന്‍റെ കാലപ്പഴക്കവും രേഖപ്പടുത്തിയാല്‍ വാലുവേഷന്‍ ലഭിക്കുന്ന തരത്തിലാണ്  ഈ ടൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം നാശനഷ്ടത്തിനിരയായ കിണറിന്‍റെ വാലുവേഷനും ഇത്തരത്തില്‍ ഇതിലൂടെ തയ്യാറാക്കാം. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2016  നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.
                                    ഇതോടൊപ്പം വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതലയും  ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. അതു കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
                 . പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്നും Depreciation Constant  എത്രയെന്നും ബേസിക് ഡാറ്റാ വിന്‍ഡോയില്‍  കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

Thursday, November 15, 2018

E - DOCUMENTS CREATOR Ver.13

                              ടെന്‍ഡര്‍ നിബന്ധനകളില്‍  ഒട്ടനവധി പുതിയ കൂട്ടി ചേര്‍ക്കലുകള്‍  പുതുക്കിയ സര്‍ക്കാര്‍   ഉത്തരവ് പ്രകാരവും ബഹു. ചീഫ് എന്‍ജിനീയറുടെ സര്‍ക്കുലര്‍ പ്രകാരവും  വന്നിട്ടുണ്ട്. അതു കൂടി  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള   പുതുക്കിയ E -Documents creator Ver.13 അവതരിപ്പിയ്ക്കുന്നു. .ഇതുപയോഗിച്ച് ഡോക്കുമെന്‍റുകള്‍ തയ്യാറാക്കിയ ശേഷം pdf ഫോര്‍മാറ്റിലേയ്ക്ക് file Convert ചെയ്ത് upload ചെയ്യാവുന്നതാണ്. 
             നിലവിലുള്ള PWD Manual നെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്‍റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. നിരതദ്രവ്യം, ടെന്‍ഡര്‍ ഫീ എന്നിവ സ്വയം കണക്കുകൂട്ടപ്പെടുന്നു.ഏതു ക്ലാസിലുള്ള കരാറുകാരന് പ്രവൃത്തി ഏറ്റെടുക്കാമെന്ന വിവരവും സ്വയം രേഖപ്പെടുത്തുന്നു.   പുതിയ നിര്‍ദ്ദേശപ്രകാരം ടെന്‍ഡര്‍ ഫീയില്‍ 12 ശതമാനം GST കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
                          കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന  പ്രീയ സുഹൃത്തുക്കള്‍ക്ക്   എന്‍റെ  നിസീമമായ നന്ദി .പ്രിയ സുഹൃത്ത് അനില്‍ ഡി.ജെ, അസി. എന്‍ജിനീയര്‍ ഒട്ടനവധി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിനോടുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ..എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

Wednesday, November 14, 2018

AGREEMENT CREATOR Ver.10

                                        Agreement creator  മലയാളം യൂണിക്കോഡ് ഫോണ്ടിലേക്ക് മാറ്റണമെന്ന് പ്രിയ സുഹൃത്തുക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതു പരിഗണിച്ച്  യൂണിക്കോഡ് ഫോണ്ടിലുള്ള AGREEMENT CREATOR Ver.10 അവതരിപ്പിക്കുന്നു.  Kerala Finance Act 2018 പ്രകാരം പൊതുമരാമത്തു പ്രവൃത്തികളുടെ കരാറുകള്‍ക്ക് Agreed amount ന്‍റെ 0.10 ശതമാനം തുകയ്ക്ക് തുല്യമായ മുദ്രപത്രം 01-04-2018 മുതല്‍ നിര്‍ബന്ധമാക്കി ക്കൊണ്ട്  നിയമ ഭേദഗതി വന്നിട്ടുള്ളതാണ്. ഇതനുസരിച്ച്  ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇതില്‍  നിർവ്വഹണത്തിനായി കരാറുകാരുമായും ഗുണഭോക്തൃ സമിതിയുമായും വയ്ക്കേണ്ട കരാർ , സെലക്ഷന്‍ നോട്ടീസ്, സൈറ്റ് ഹാന്ഡോവർ നോട്ടീസ് എന്നിവയും  കരാറുകാർക്ക് വിവിധ ഘട്ടങ്ങളിൽ നല്കേണ്ട നോട്ടീസുക, സപ്ലിമെന്ററി എഗ്രിമെന്റ് , വര്‍ക്ക് ഓര്‍ഡര്‍ , ഫയല്‍ റാപ്പര്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ബഹു. ചീഫ് എന്ജിനീയറുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി ഗുണഭോക്തൃ സമിതികൾക്ക് ഓവർ ഹെഡ് ചാർജ്ജ് നല്കുന്നത് സംബന്ധിച്ച ക്ലോസ് , ചരക്കു സേവന നികുതി എന്നിവ കൂടി ഉൾപ്പെടുത്തി കരാർ വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. മലയാളം  യൂണിക്കോഡ്  ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാൽ നിങ്ങളുടെ കന്പ്യൂട്ടറിൽ  Anjali Old Lipi Malayalam Font  Install ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.  ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

Monday, October 15, 2018

ചരക്ക് സേവന നികുതി - ടി.ഡി.എസ് രജിസ്ട്രേഷന്‍

                                  1-10-2018 മുതല്‍ പൊതുമരാമത്ത്  പ്രവൃത്തികളുടെ ബില്ലില്‍ നിന്നും 2 ശതമാനം TDS ( Tax Deduction at Source) പിടിക്കുന്നതിന് ഉത്തരവായിട്ടുണ്ട്. ഇതിനായി ആദ്യ പടി എന്ന നിലയില്‍ എല്ലാ DDO മാരും Tax Deductor എന്ന നിലയില്‍ GSTN പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അല്പം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടെങ്കില്‍ നമുക്ക് സ്വന്തമായി തന്നെ ഇതു ചെയ്യാന്‍ കഴിയും. 

GST സംബന്ധിച്ച് താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. TDS രജിസ്ട്രേഷന്‍ എല്ലാ ഇംപ്ളിമെന്‍റിംഗ് ഓഫീസര്‍മാരും എടുക്കേണ്ടതാണ്. എന്നാല്‍ Tax Payer എന്ന നിലയിലുള്ള രജിസ്ട്രേഷന്‍ തദ്ദേശഭരണ സ്ഥാപനത്തിന്‍റെ സെക്രട്ടറി മാത്രം എടുത്താല്‍ മതിയാകും. സെക്രട്ടറിക്ക് രണ്ടു തരം രജിസ്ട്രേഷനും വേണം.
2. 2.50 ലക്ഷത്തിനു മുകളില്‍ വരുന്ന എല്ലാ തുകക്കും 2ശതമാനം TDS പിടിക്കണം. GSTN പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നിര്‍ദ്ദിഷ്ട വിവരങ്ങള്‍ നല്‍കി TDS ചെല്ലാന്‍ ജനറേറ്റ് ചെയ്ത ശേഷം അതു ഡൌണ്‍ ലോഡ് ചെയ്ത് പ്രിന്‍റ് എടുത്ത് ട്രഷറിയില്‍ ബില്ലിനോടൊപ്പം നല്‍കിയാല്‍ മതിയാകും. 
3. ഓരോ മാസവും 10 ാം തീയതിക്കു മുമ്പായി മുന്മാസത്തെ  TDS Return GSTN പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നല്‍കേണ്ടതാണ്.ഇല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ടി വരും
                             രജിസ്ട്രേഷന്‍ നടപടികളുടെ സ്ക്രീന്‍ ഷോട്ട്  ഉള്‍പ്പെടെയുള്ള യൂസര്‍ഗൈഡിനായി ഇവിടെ ക്ലിക് ചെയ്യുക

Tuesday, October 2, 2018

PRICE USER GUIDE FOR OTHER ENGINEERING ORGANISATIONS

                                KSEB അടക്കമുള്ള എല്ലാ ഡിപ്പാര്‍ട്ടുമെന്‍റുകളും  നിര്‍ബന്ധമായും എസ്റ്റിമേറ്റുകള്‍ PRICE ലൂടെ തയ്യാറാക്കണമെന്ന് ബഹു. സര്‍ക്കാര്‍  ഉത്തരവായിട്ടുണ്ട് .ഈ സാഹചര്യത്തില്‍ മറ്റുള്ള എന്‍ജിനീയറിംഗ് വിഭാഗക്കാര്‍ക്കായി രൂപ കല്പന ചെയ്തിട്ടുള്ള PRICE SOFTWARE ലൂടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന വിധം വിശദീകരിച്ചു കൊണ്ടുള്ള ഒരു യൂസര്‍ ഗൈഡ് അവതരിപ്പിക്കുന്നു.
            സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയുള്ള ഈ USER GUIDE മുഖേന ഒരു പരിശീലനവുമില്ലാതെ  PRICE  ഉപയോഗിക്കാന്‍ ഒരാള്‍ പ്രാപ്തനാകും എന്ന കാര്യത്തില്‍ സംശയമില്ല......
                      ഇനിയും കൂടുതല്‍ സംമ്പുഷ്ടമാക്കുന്നതിനുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു....
യൂസര്‍ഗൈഡിനായി   ഇവിടെ ക്ലിക് ചെയ്യുക.  

Monday, September 3, 2018

VALUATION UTILITY Ver.7

                                 വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം നേരിട്ട കെട്ടിടങ്ങളുടെ വാലുവേഷന്‍ തയ്യാറാക്കി അധികാരികള്‍ക്ക് കൈമാറാന്‍ വേണ്ടി ഒരുക്കിയ എക്സല്‍ ടൂളില്‍ ചില മാറ്റങ്ങള്‍ അത്യാവശ്യമാണെന്ന് പ്രിയ സുഹൃത്തുക്കള്‍ ആവശ്യപ്പെടുകയുണ്ടായി. കെട്ടിടങ്ങളുടെ വാലുവേഷന്‍ ആണ് തയ്യാറാക്കേണ്ടതെന്നും പുനര്‍ നിര്‍മ്മാണത്തിനാവശ്യമായ എസ്റ്റിമേറ്റല്ലെന്നും ആയതിനാല്‍ കെട്ടിടത്തിന്‍റെ കാലപ്പഴക്കം അനുസരിച്ച് വാലുവേഷന്‍ തയ്യാറാക്കപ്പെടുന്ന രീതിയില്‍ ടൂള്‍ പരിഷ്കരിക്കണമെന്നും ആണ് ഭുരിപക്ഷം പേരും ആവശ്യപ്പെട്ടത്. അതിന്‍റെ അടിസ്ഥാനത്തില്‍ ഡിപ്രീസിയേഷന്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് VALUATION UTILITY Ver.7 അവതരിപ്പിക്കുന്നു.
                           നാശനഷ്ടം നേരിട്ട കെട്ടിടത്തിന്‍റെ നഷ്ടപ്പെട്ട  ഇനങ്ങളുടെ അളവും കെട്ടിടത്തിന്‍റെ കാലപ്പഴക്കവും രേഖപ്പടുത്തിയാല്‍ വാലുവേഷന്‍ ലഭിക്കുന്ന തരത്തിലാണ്  ഈ ടൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം നാശനഷ്ടത്തിനിരയായ കിണറിന്‍റെ വാലുവേഷനും ഇത്തരത്തില്‍ ഇതിലൂടെ തയ്യാറാക്കാം. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2016  നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.
                   ഇതോടൊപ്പം വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതലയും  ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. അതു കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
                 . പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്നും Depreciation Constant  എത്രയെന്നും ബേസിക് ഡാറ്റാ വിന്‍ഡോയില്‍  കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

Thursday, August 30, 2018

VALUATION UTILITY

                            പ്രളയക്കെടുതി നാശനഷ്ടങ്ങള്‍ കണക്കാക്കി വീടുകളുടെ Valuation Certificate തയ്യാറാക്കുന്നതിനായി  രൂപ കല്പന ചെയ്ത VALUATION UTILITY എക്സല്‍ ടൂളിന് വെബ്സൈറ്റില്‍ ലിങ്ക് നല്‍കിക്കൊണ്ട് ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയറുടെ അംഗീകാരം.

Thursday, August 23, 2018

VALUATION UTILITY Ver.6

                                     നമ്മുടെ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ നിന്നും സാവധാനം കരകയറിക്കൊണ്ടിരിക്കുകയാണ്. നാടൊന്നാകെ ഉള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒട്ടനവധി പേരുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ട്. രക്ഷ പെട്ടവരുടെ പുനരധിവാസം ആണ് നമുക്ക് മുമ്പിലുള്ള വലിയ കടമ്പ. Social Technocrats എന്ന നിലയില്‍ നാം ഓരോരുത്തരും ഭാരിച്ച ഉത്തരവാദിത്വം വഹിക്കേണ്ട സമയമാണിത്. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം നേരിട്ട കെട്ടിടങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ വാലുവേഷന്‍ തയ്യാറാക്കി അധികാരികള്‍ക്ക് കൈമാറാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിംഗിനെയാണ് ബഹു. സര്‍ക്കാര്‍ അധികാരപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവര്‍ത്തനം വളരെ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി ഒരു എക്സല്‍ ടൂള്‍ അവതരിപ്പിക്കുന്നു. 
                           നാശനഷ്ടം നേരിട്ട കെട്ടിടത്തിന്‍റെ പുനര്‍ നിര്‍മ്മിതിക്കാവശ്യമായ ഇനങ്ങളുടെ അളവ് രേഖപ്പടുത്തിയാല്‍ വാലുവേഷന്‍ ലഭിക്കുന്ന തരത്തിലാണ്  ഈ ടൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം നാശനഷ്ടത്തിനിരയായ കിണറിന്‍റെ വാലുവേഷനും ഇതിലൂടെ തയ്യാറാക്കാം. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2016  നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.
                   ഇതോടൊപ്പം വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതലയും  ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. അതു കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
                 . പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്ന് ബേസിക് ഡാറ്റാ വിന്‍ഡോയില്‍  കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

Friday, August 17, 2018

സഹായിക്കുക.....അതു നമ്മുടെ കടമയാണ്....

പ്രിയമുള്ളവരെ
               സമാനതകളില്ലാത്ത ദുരിതത്തിലൂടെ നമ്മുടെ സഹോദരങ്ങള്‍ കടന്നു പോകുകയാണ്.... ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ നമ്മുടെ കൈത്താങ്ങ് കൂടിയേ തീരൂ....
കഴിവിനൊത്ത് സഹായിക്കുക....
ഏറ്റവും നല്ല മാര്‍ഗ്ഗം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക എന്നതാണ്. അര്‍ഹതയുള്ള കൈകളില്‍ അതെത്തി ചേരും എന്നതുറപ്പ്....
ഓണ്‍ലൈനായി വളരെ എളുപ്പം നമുക്ക് സംഭാവന ചെയ്യാന്‍ കഴിയും...
ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഒപ്പിട്ട രസീത് ഉടനെ ലഭിക്കും....
സംഭാവന നല്‍കാന്‍ ഇവിടെ ക്ലിക് ചെയ്യുക...

Friday, August 10, 2018

AGREEMENT CREATOR Ver.9

                         Agreement creator  മലയാളം യൂണിക്കോഡ് ഫോണ്ടിലേക്ക് മാറ്റണമെന്ന് പ്രിയ സുഹൃത്തുക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതു പരിഗണിച്ച്  യൂണിക്കോഡ് ഫോണ്ടിലുള്ള AGREEMENT CREATOR Ver.9 അവതരിപ്പിക്കുന്നു.  Kerala Finance Act 2018 പ്രകാരം പൊതുമരാമത്തു പ്രവൃത്തികളുടെ കരാറുകള്‍ക്ക് Agreed amount ന്‍റെ 0.10 ശതമാനം തുകയ്ക്ക് തുല്യമായ മുദ്രപത്രം 01-04-2018 മുതല്‍ നിര്‍ബന്ധമാക്കി ക്കൊണ്ട്  നിയമ ഭേദഗതി വന്നിട്ടുള്ളതാണ്. ഇതനുസരിച്ച്  ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇതില്‍  നിർവ്വഹണത്തിനായി കരാറുകാരുമായും ഗുണഭോക്തൃ സമിതിയുമായും വയ്ക്കേണ്ട കരാർ , സെലക്ഷന്‍ നോട്ടീസ്, സൈറ്റ് ഹാന്ഡോവർ നോട്ടീസ് എന്നിവയും  കരാറുകാർക്ക് വിവിധ ഘട്ടങ്ങളിൽ നല്കേണ്ട നോട്ടീസുക, സപ്ലിമെന്ററി എഗ്രിമെന്റ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ബഹു. ചീഫ് എന്ജിനീയറുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി ഗുണഭോക്തൃ സമിതികൾക്ക് ഓവർ ഹെഡ് ചാർജ്ജ് നല്കുന്നത് സംബന്ധിച്ച ക്ലോസ് , ചരക്കു സേവന നികുതി എന്നിവ കൂടി ഉൾപ്പെടുത്തി കരാർ വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. മലയാളം  യൂണിക്കോഡ്  ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാൽ നിങ്ങളുടെ കന്പ്യൂട്ടറിൽ  Anjali Old Lipi Malayalam Font  Install ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

Wednesday, July 18, 2018

DSR ANALIZER Ver.15

പ്രീയ സുഹൃത്തുക്കളെ,
                      പുതുക്കിയ cost index  നെ അടിസ്ഥാനപ്പെടുത്തി DSR Analizer Ver. 15 അവതരിപ്പിക്കുന്നു. . PWD, IRRIGATION, LSGD, HARBOUR, MECHANICAL വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ളതും PRICE ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമായ  അംഗീകൃത ഒബ്സര്‍വ്ഡ് ഡേറ്റകള്‍ ഈ വേര്‍ഷനില്‍  ഉള്‍പ്പെടുത്തിക്കൊണ്ട്  ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ്  DSR Analizer Ver. 15 അവതരിപ്പിയ്ക്കുന്നത്. ഐറ്റം റേറ്റ് അടിസ്ഥാനത്തില്‍ നിരക്കുകള്‍ രേഖപ്പെടുത്തുന്നതിന് കരാറുകാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പടുമെന്നു കരുതുന്നു . ഒട്ടേറെ കരാറുകാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കുറ്റമറ്റതാക്കാന്‍ എന്നെ ഏറെ സഹായിച്ച എല്ലാ പ്രിയ സുഹൃത്തുക്കളോടും ഉള്ള കൃതഞ്ജത പ്രത്യേകം രേഖപ്പെടുത്തിക്കൊള്ളട്ടെ.  എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും  പ്രതീക്ഷിയ്ക്കുന്നു.  .താഴെയുള്ള കമന്‍റ് ബോക്സില്‍ കരാറുകാര്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക....
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്  ചെയ്യുക.