Friday, August 14, 2026
Sunday, February 22, 2026
INCOME TAX CREATOR Ver.12
2026-27 വര്ഷത്തെ പ്രതീക്ഷിത ആദായ നികുതി പത്രിക (Anticipatory Income Tax Statement) (Assessment Year 2026-27) തയ്യാറാക്കി സമര്പ്പിക്കേണ്ട സമയമായി. 2025-26 സാമ്പത്തിക വര്ഷം മുതല് New Regime തെരഞ്ഞെടുക്കുന്നവര്ക്ക് ആദായ നികുതി സ്ലാബുകളില് സാരമായ മാറ്റങ്ങള് ബഹു. കേന്ദ്ര സര്ക്കാര് കൊണ്ടു വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങള് ഉള്ക്കൊള്ളിച്ചു കൊണ്ട് INCOME TAX CREATOR Ver.12 അവതരിപ്പിക്കുന്നു.
2025 ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റിൽ ധനകാര്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള ആദായ നികുതി നിരക്കുകൾ സ്ഥിര വരുമാനക്കാരായ ശമ്പളക്കാര്ക്ക് ഏറെ ആശ്വാസം നൽകുന്ന സ്ളാബുകളായാണ് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ബജറ്റ് പ്രകാരം പഴയ ടാക്സ് റെജിമിൽ നികുതി സ്ലാബുകളിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇത് താഴെ കാണിച്ച പോലെ തന്നെ തുടരും.
Up to Rs 2,50,000 - NIL
Between Rs. 2,50,001 and Rs 5,00,000 -5%
Between Rs 5,00,001 to Rs 10,00,000 -20%
Above Rs 10,00,000 - 30%
എന്നാൽ പുതിയ ടാക്സ് റെജിമിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇത് താഴെ പറയും പ്രകാരമായിരിക്കും
Up to Rs 4,00,000 - No Tax
Rs 4,00,000 to Rs 8,00,000 - 5%
Rs 8,00,0001 to Rs 12,00,000 - 10%
Rs 12,00,001 to Rs 16 lakh - 15%
Rs 16,00,001 to Rs 20 lakh - 20%
Rs 20,00,001 to Rs 24 lakh - 25%
Above 24 lakh - 30%
സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിഞ്ഞ വർഷത്തേത് പോലെ 75,000 രൂപ തുടരും. സ്റ്റാൻറേർഡ് ഡിഡക്ഷൻ കഴിച്ച് ബാക്കിയുള്ള നികുതി വിധേയ വരുമാനം 12 ലക്ഷത്തിൽ താഴെയുള്ളവർക്ക് സെക്ഷൻ 87(1A) പ്രകാരം 60,000 രൂപ വരെ റിബേറ്റും അനുവദിക്കുന്നുണ്ട്.
നിങ്ങളുടെ നികുതി വിധേയ വരുമാനം 12 ലക്ഷം രൂപയാണെങ്കിൽ നിങ്ങൾ അടക്കേണ്ട ടാക്സ് 60,000 രൂപയായിരിക്കും ( 4 ലക്ഷം മുതൽ 8 ലക്ഷം വരെ 5%, 20,000 രൂപയും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10%, 40,000 രൂപയും). ഇത്രയും തുക തന്നെ റിബേറ്റ് ആയി അനുവദിക്കുന്നത് കൊണ്ട് 12,75,000 രൂപ വരെയുള്ളവർക്ക് ഒരു രൂപയും നികുതി അടക്കേണ്ടി വരില്ല.
ഇനി നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് മുകളിലെത്തിയാൽ നിങ്ങൾ 4 ലക്ഷത്തിന് മുകളിലുള്ള മുഴുവൻ തുകയ്ക്കും നികുതി അടക്കേണ്ടതായി വരും. അപ്പോൾ നിങ്ങളുടെ ടാക്സബിൾ ഇൻകം 12 ലക്ഷത്തിന് അല്പം മാത്രം മുകളിലെത്തിയാൽ (ഉദാഹരണം 10 രൂപ കൂടിയാൽ പോലും നിങ്ങൾക്ക് വലിയൊരു നികുതി ബാധ്യത വരുന്നു ( ഉദാഹരണ പ്രകാരം 60,002 രൂപ). ഈ ഒരു സാഹചര്യം ഒഴിവാക്കുന്നതിനാണ് സെക്ഷൻ 87(1B) പ്രാകരം 12 ലക്ഷത്തിന് മുകളിൽ 12,70,587 രൂപ വരെ ടാക്സബിൾ ഇൻകം ഉള്ളവർക്ക് മാർജിനൽ റിലീഫ് എന്ന പേരിൽ ഒരു അധിക കിഴിവ് അനുവദിക്കുന്നത്. ഇത് പ്രകാരം 12 ലക്ഷത്തിനും 12,70,588 നും ഇടയിൽ വരുമാനമുള്ളവരുടെ നികുതി സാധാരണ രീതിയിൽ കണക്കാക്കിയ ശേഷം 12 ലക്ഷത്തിന് മുകളിൽ വരുന്ന വരുമാനം മാത്രം നികുതി അടച്ചാൽ മതി. ബാക്കിയുള്ള തുക 87(1A)(b) പ്രകാരം മാർജിനൽ റിലീഫ് അനുവദിക്കുന്നു.
80C പ്രകാരം ഉള്ള ഡിഡക്ഷൻ കാര്യമായി ഇല്ലാത്തവര്‍ക്ക് New Regime ആയിരിക്കും ലാഭകരം.. രണ്ടു രീതിയിലും ഉള്ള കാല്ക്കുലേഷന് പുതിയ വേര്ഷനില് ഉള്പ്പെടുത്തിയിട്ടുണ്ട്. ആയതിനാല് വളരെ എളുപ്പം താരതമ്യം ചെയ്യാന് കഴിയും.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.. കണക്കുകൂട്ടലില് പരമാവധി ജാഗ്രത പുലര്ത്തിയിട്ടുണ്ട്.. എങ്കിലും ഓരോരുത്തരും ഇതിന്റെ കൃത്യത സ്വയം ബോധ്യപ്പെടേണ്ടതാണ്... നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.
Wednesday, February 11, 2026
Monday, January 26, 2026
Saturday, November 29, 2025
Monday, September 29, 2025
Friday, September 12, 2025
Sunday, August 17, 2025
Wednesday, August 13, 2025
Monday, August 11, 2025
Subscribe to:
Posts (Atom)
