Sunday, October 17, 2021

DSR ANALISER Ver.17

 പ്രീയ സുഹൃത്തുക്കളെ,

                      2021 ആഗസ്റ്റ് 15 മുതല്‍ പ്രാബല്യത്തോടെ എല്ലാ  എന്‍ജിനീയറിംഗ് വകുപ്പുകളിലും  DSR 2018 നിരക്കിന്‍റെ അടിസ്ഥാനത്തില്‍  എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ബഹു . സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. ഇതനുസരിച്ച് പ്രൈസ് സോഫ്റ്റുവെയര്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ DSR ANALISER , DSR 2018  നിരക്ക് അടിസ്ഥാനത്തില്‍ അപ്ഡേറ്റ്  ചെയ്ത് DSR ANALISER Ver.17 ആയി സമര്‍പ്പിയ്ക്കുന്നു.

             DSR ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള  5000 ഓളം നിരക്കുകള്‍ സ്പെസിഫിക്കേഷന്‍ സഹിതം ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ PWD തയ്യാറാക്കിയിട്ടുള്ള 212 ഉം  LSGD തയ്യാറാക്കിയിട്ടുള്ള 18 ഉം IRRIGATION   തയ്യാറാക്കിയിട്ടുള്ള 25 ഉം  അംഗീകൃത ഒബ്സര്‍വ്ഡ് ഡേറ്റകള്‍ Worked out Data സഹിതം  ഈ വേര്‍ഷനില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

                               റോഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രോജക്ടുകളുടേയും  എസ്റ്റിമേറ്റ്  MORD Specification പ്രകാരം തയ്യാറാക്കണമെന്ന് ബഹു. ചീഫ് എന്‍ജിനീയര്‍ ഉത്തരവായിട്ടുണ്ട്.  MORD Specification  പ്രകാരം ഉള്ള 1500 ലധികം  നിരക്കുകള്‍  ,  LSGD തയ്യാറാക്കിയിട്ടുള്ള 50  അംഗീകൃത MORD ഒബ്സര്‍വ്ഡ് ഡേറ്റകള്‍ Worked out Data സഹിതം   ഇതില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നു. . MORD Specification  പ്രകാരം പല ഇനങ്ങള്‍ക്കും Observed Data തയ്യാറാക്കേണ്ടി വരും. ഇതിന് ഒരു ഏകരൂപം വരുത്തുക എന്ന ഉദ്ദേശത്തോടെ MORD OD കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കിയ cost index  നെ അടിസ്ഥാനപ്പെടുത്തിയാണ്  DSR Analizer Ver. 17 അവതരിപ്പിക്കുന്നത്. . 

           ഈ എക്സല്‍ ടൂള്‍ ഉപയോഗിച്ച്  കേരളത്തിലെ ഏതു പ്രദേശത്തേയും cost index  നെ അടിസ്ഥാനപ്പെടുത്തി DSR , MORD നിരക്കുകള്‍ കണ്ടെത്താന്‍ കഴിയും .ഐറ്റം റേറ്റ് അടിസ്ഥാനത്തില്‍ നിരക്കുകള്‍ രേഖപ്പെടുത്തുന്നതിന് കരാറുകാര്‍ക്ക് ഇത് ഏറെ പ്രയോജനപ്പടുമെന്നു കരുതുന്നു . ഒട്ടേറെ കരാറുകാര്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കുറ്റമറ്റതാക്കാന്‍ എന്നെ ഏറെ സഹായിച്ച എല്ലാ പ്രിയ സുഹൃത്തുക്കളോടും ഉള്ള കൃതഞ്ജത പ്രത്യേകം രേഖപ്പെടുത്തിക്കൊള്ളട്ടെ. ഏകദേശം രണ്ടു മാസക്കാലം നീണ്ട മഹാ സപര്യയുടെ ഫലം കരാറുകാര്‍ ഉള്‍പ്പെടെയുള്ള  എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിഗണനയ്ക്കും  പരിശോധനയ്ക്കുമായി സമര്‍പ്പിയ്ക്കുന്നു. വിലയേറിയ  നിര്‍ദ്ദേശങ്ങളും എല്ലാവരില്‍ നിന്നും  പ്രതീക്ഷിയ്ക്കുന്നു..അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക....

പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്  ചെയ്യുക

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. ഒരുപാട് നന്ദിയുണ്ട് സർ

    ReplyDelete
  4. pls post link for DSR analyser version 16 also.

    ReplyDelete