Monday, December 2, 2019

KPBR REPORTER Ver.6



പ്രീയ സുഹൃത്തുക്കളെ
                           2019 നവംബര്‍ 8 മുതല്‍ പ്രാബല്യത്തോടെ പുതിയ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രാല്യത്തിലായിരിക്കുകയാണ്. ഒട്ടനവധി ചട്ടങ്ങളുള്ള KPBR 2019 പൂര്‍ണ്ണമായും എക്സലിന്‍റെ കള്ളികളില്‍ ഒതുക്കുക എന്നത് അത്യന്തം ശ്രമകരമായ കാര്യമാണ്. എങ്കിലും പ്രധാനപ്പെട്ട ചട്ടങ്ങളെല്ലാം ഉള്‍പ്പെടുത്തി KPBR REPORTER Ver.6 അവതരിപ്പിക്കുന്നു.
KPBR 2019 നെ അടിസ്ഥാനമാക്കി പ്ളാനും സൈറ്റും പരിശോധിച്ച് നിര്‍മ്മാണത്തിന്‍റെ അടിസ്ഥാന വിവരങ്ങള്‍ നല്‍കുമ്പോള്‍ ചട്ടലംഘനം ഉണ്ടോ എന്ന് സിസ്റ്റം തന്നെ പരിശോധിക്കുകയും അതനുസരിച്ച് സാങ്കേതിക വിഭാഗം സെക്രട്ടറിക്കു നല്‍കേണ്ട റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുകയും ചെയ്യുന്ന വിധത്തിലാണ് ഈ ടൂള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. കൂടാതെ സെക്രട്ടറി നല്‍കേണ്ട പെര്‍മിറ്റ്, റഗുലറൈസേഷന്‍ ഓര്‍ഡര്‍ , ഓക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയും ഇതിലൂടെ തയ്യാറാക്കാം.
                                  പ്രധാനമായും ഉദ്യോഗസ്ഥര്‍ക്കുവേണ്ടിയാണ് ഈ എക്സല്‍ ടൂള്‍ തയ്യാറാക്കിയിട്ടുള്ളതെങ്കിലും ഏതൊരു പോതുജനത്തിനും തങ്ങളുടെ കെട്ടിടനിര്‍മ്മാണം ചട്ടപ്രകാരമാണോ എന്ന് പ്രാഥമികമായി ഇതുപയോഗിച്ച് പരിശോധിക്കാന്‍ കഴിയും. ഇതിലൂടെ കെട്ടിടനിര്‍മ്മാണ ചട്ടങ്ങളെ പൊതുജനസൌഹൃദമാക്കുക എന്ന ഒരു ലക്ഷ്യവും സാക്ഷാത്കരിക്കപ്പെടുന്നു.
                                    ഒട്ടനവധി ഫോര്‍മുലകള്‍ ലിങ്ക് ചെയ്ത് തയ്യാറാക്കിയ ടൂളായതിനാല്‍ തെറ്റുകള്‍ സംഭവിക്കാനുള്ള സാധ്യത വളരെ ഏറെയാണ്. ആയതിനാല്‍ ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ കൈകളിലേയ്ക്ക് ഇതു നല്ക‍ന്നു. ഓരോ ഓഫീസും ഇതിന്‍റെ പരീക്ഷണ ശാല ആകട്ടെ. ഓരോരുത്തരും ഇതുപയോഗിച്ച് കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ പരിശോധിക്കുകയും ശ്രദ്ധയില്‍ പെടുന്ന അപാകതകള്‍ വാട്സാപ് അല്ലെങ്കില്‍ ഇ മെയില്‍ മുഖേന എന്നെ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
                                         ഈ പുതിയ വെര്‍ഷനില്‍ മതില്‍ നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം,മൊബൈല്‍ ടവര്‍ നിര്‍മ്മാണം എന്നിവയുടെ റിപ്പോര്‍ട്ടു കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 2019 കൂടി നിര്‍ബന്ധമായും നോക്കേണ്ടതാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

5 comments:

  1. BASIC DATA യില്‍ നല്‍കുന്ന പഞ്ചായത്തിന്‍റെ പേര്, വിലാസം എന്നിവ പെര്‍മിറ്റില്‍ വരുന്നത് കൃത്യമല്ല. വിലാസത്തില്‍ നല്‍കുന്ന വിവരങ്ങള്‍ മാത്രമാണ് പെര്‍മിറ്റില്‍ കാണുന്നത്. കൂടാതെ പെര്‍മിറ്റിന് താഴെ DEFAULT ആയി കിടക്കുന്ന പഞ്ചായത്തിന്‍റെ പേര് വിവരം മാറ്റാന്‍ കഴിയുന്നില്ല

    ReplyDelete
  2. പഞ്ചായത്തിന്റെ പേരുകള്‍ എഡിറ്റ്‌ ചെയ്യാന്‍ കഴിയുന്നില്ല

    ReplyDelete
  3. compound wall permit പ്രത്യേകമായി generate ചെയ്യേണ്ട്

    ReplyDelete
  4. Farm ന്‍റെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായി കാണുന്നില്ല.

    ReplyDelete
  5. area of Building no. 2 in same plot cannot enter.

    ReplyDelete