Wednesday, June 6, 2018

TDS RETURN FILING USER GUIDE Ver.2

                                            ആദായ നികുതി വകുപ്പിലെ വകുപ്പ് 203 പ്രകാരം കരാറുകാരില്‍  നിന്നും TDS പിരിച്ചെടുത്ത  ഓഫീസര്‍  പ്രസ്തുത വിവരം കാണിച്ചുകൊണ്ടുള്ള ഫോം-16A നല്‍കുന്നതിനുള്ള ഉത്തരവാദിത്തമുണ്ട്.  നാലാമത്തെ ക്വാര്‍ട്ടറിലെ ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ച് 15 ദിവസത്തിനുള്ളില്‍ ഇത് നല്‍കണം. ഈ സമയ പരിധിക്കുള്ളില്‍ ഫോം-16A ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ആദായ നികുതി നിയമത്തിലെ വകുപ്പ് 272A(2)(g) പ്രകാരം വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം പിഴ ഈടാക്കുന്നതാണ്. ഇപ്പോള്‍ നാലാമത്തെ ക്വാര്‍ട്ടറിലെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയത് മെയ് 31 ആണ്. അത് കൊണ്ട് ഫോം -16A ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി ജൂണ്‍ 15 ആണെന്ന് അനുമാനിക്കാം. അതിനകം ഫോം-16A  ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍  ഓഫീസര്‍ക്ക് പിഴ ചുമത്തപ്പെട്ട് നോട്ടീസ് വരുന്നതാണ്. 

            TDS റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി ലളിതമായ രീതിയില്‍  പരിചയപ്പെടുത്തിക്കൊണ്ട് സ്ക്രീന്‍ ഷോട്ട് അടക്കമുള്ള യൂസര്‍ ഗൈഡിന് വലിയ തോതിലുള്ള പിന്തുണയാണ് പ്രിയ സഹ പ്രവര്‍ത്തകര്‍ നല്‍കിയത്.  ഫോം -16A ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് നിരവധി പേര്‍ ആവശ്യപ്പെടുകയുണ്ടായി. അതു കൂടി പരിഗണിച്ചു കൊണ്ട് TDS RETURN FILING USER GUIDE Ver.2 അവതരിപ്പിക്കുന്നു.. യൂസര്‍ ഗൈിനായി ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment