Thursday, May 31, 2018

PRICE - TS CANCELLATION

                   PRICE ല്‍ സാങ്കേതികാനുമതി നല്‍കിയ പ്രോജക്ടുകളുടെ TS  CANCEL ചെയ്യാന്‍ കഴിയുമോ എന്നന്വേഷിച്ചു കൊണ്ട് ഒട്ടനവധി ഫോണ്‍ കാളുകള്‍ വരുന്നുണ്ട് . എല്ലാവരുടേയും അറിവിലേക്കായി PRICE  TS CANCELLATION ചെയ്യുന്നതിന്‍റെ നടപടിക്രമങ്ങള്‍ പങ്കു വയ്ക്കുന്നു.
* സാങ്കേതികാനുമതി നല്‍കിയ ഓഫീസര്‍ക്ക്  TS Cancel ചെയ്യേണ്ട Estimate ന്‍റെ   PRICE ID   യും TS Cancel ചെയ്യേണ്ട കാരണവും വ്യക്തമാക്കിക്കൊണ്ട് അസി. എന്‍ജിനീയര്‍ അപേക്ഷ നല്‍കണം.
*സാങ്കേതികാനുമതി നല്‍കിയ ഓഫീസര്‍ ലോഗിന്‍ ചെയ്ത് Menu Bar  ല്‍ Files Open ചെയ്യുക.
* ഇതില്‍ കാണുന്ന TS Cancellation എന്ന Button Click ചെയ്യുക
*സാങ്കേതികാനുമതി നല്‍കിയിട്ടുള്ള മുഴുവന്‍ പ്രോജക്ടുകളുടേയും ലിസ്റ്റ് ഇവിടെ കാണാം. ഇതില്‍ TS Cancel ചെയ്യേണ്ട എസ്റ്റിമേറ്റിന്‍റെ വലതു വശത്തു കാണുന്ന Mark For Cancel എന്ന Button Click ചെയ്യുക
*ഇതോടെ ഈ എസ്റ്റിമേറ്റ്  ഓഫീസറുടെ INBOX ലേക്ക് മാറ്റപ്പെടും
* INBOX ല്‍ നിന്നും പ്രസ്തുത ഫയല്‍ Open ചെയ്യുക. അപ്പോള്‍ CANCEL TS SLIP എന്ന Button കാണാം.അതില്‍ Click ചെയ്യുക.
*തുടര്‍ന്ന്  TS Cancellation നുള്ള കാരണം ചോദിച്ചു കൊണ്ടുള്ള Message വരും. കാരണം രേഖപ്പെടുത്തി OK നല്‍കുക. ഇതോടെ TS Cancel ആയി.
* ഇനി ഫയല്‍ ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍ക്ക് അയച്ചുകൊടുക്കാവുന്നതും അസി. എന്‍ജിനീയര്‍ക്ക് ആവശ്യമായ എഡിറ്റിംഗ് വരുത്താവുന്നതുമാണ്.

No comments:

Post a Comment