Sunday, June 10, 2018
AGREEMENT CREATOR Ver.7
Kerala Finance Act 2018 പ്രകാരം പൊതുമരാമത്തു പ്രവൃത്തികളുടെ കരാറുകള്‍ക്ക് Agreed amount ന്‍റെ 0.10 ശതമാനം തുകയ്ക്ക് തുല്യമായ മുദ്രപത്രം 01-04-2018 മുതല്‍ നിര്‍ബന്ധമാക്കി ക്കൊണ്ട് നിയമ ഭേദഗതി വന്നിട്ടുള്ളതാണ്. ഇതനുസരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തിക്കൊണ്ട് AGREEMENT CREATOR Ver.7 അവതരിപ്പിക്കുന്നു. ഇതില്‍ നിർവ്വഹണത്തിനായി കരാറുകാരുമായും ഗുണഭോക്തൃ
സമിതിയുമായും വയ്ക്കേണ്ട കരാർ , സെലക്ഷന് നോട്ടീസ്, സൈറ്റ് ഹാന്ഡോവർ
നോട്ടീസ് എന്നിവയും കരാറുകാർക്ക് വിവിധ ഘട്ടങ്ങളിൽ നല്കേണ്ട നോട്ടീസുകൾ, സപ്ലിമെന്ററി എഗ്രിമെന്റ് തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ബഹു. ചീഫ് എന്ജിനീയറുടെ നിർദ്ദേശങ്ങൾക്ക്
വിധേയമായി ഗുണഭോക്തൃ സമിതികൾക്ക് ഓവർ ഹെഡ് ചാർജ്ജ് നല്കുന്നത് സംബന്ധിച്ച
ക്ലോസ് , ചരക്കു സേവന നികുതി എന്നിവ കൂടി ഉൾപ്പെടുത്തി കരാർ വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതികൾ
വരുത്തിയിട്ടുണ്ട്. മലയാളം ISM ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാൽ
നിങ്ങളുടെ കന്പ്യൂട്ടറിൽ ISM ഇന്സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. സജീവമായ ഒരു ചർച്ച ഇവിടെ പ്രതീക്ഷിയ്ക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment