TDS RETURN E FILING USER GUIDE Ver.1
പൊതുമരാമത്ത്
പ്രവൃത്തികളുടെ ബില്ലുകളില്‍ നിന്നും
കരാറുകാരുടെ പേരില്‍ ടി.ഡി.എസ് ആയി പിരിച്ചെടുക്കുന്ന നികുതി ട്രഷറി ചെല്ലാന്‍
മുഖേന ബുക്ക് അഡ്ജസ്റ്റുമെന്‍റായി ട്രഷറികളില്‍ ഒടുക്കു വരുത്തുന്നുണ്ട് . എന്നാല്‍
നമ്മുടെ ജില്ലാ ട്രഷറികളില്‍ നിന്നും
ഒരു മാസം ഈ ഓഫീസില്‍ നിന്നും മൊത്തം
എത്ര രൂപ നികുതിയായി പിരിച്ചെടുത്തിട്ടുണ്ട് എന്നാണ് 15 G ഫോം മുഖേന റിപ്പോര്ട്ട് ചെയ്യുന്നത്. ഇതില്‍ ഓരോ കരാറുകാരുടേയും നികുതി
സംബന്ധമായ കണക്കുകളില്ല. ഇത്
ഓരോരുത്തരുടേതായി വേര്‍തിരിച്ചുള്ള കണക്കുകള്‍ ആദായ നികുതി വകുപ്പിന്
ലഭ്യമാക്കുന്നതിനാണ് നമ്മള്‍ ഓരോ മൂന്ന് മാസത്തിലും ടി.ഡി.എസ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത്. ഇത് സമര്‍പ്പിച്ചില്ല
എങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വെച്ച് പിഴ ഈടാക്കുന്നതാണ്.
കൂടാതെ കരാറുകാരില്‍ നിന്നും പിടിച്ച്
അടച്ച നികുതികള്‍ ഒന്നും അവരുടെ കണക്കില്‍ വരികയുമില്ല.
ടി.ഡി.എസ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സങ്കീര്‍ണ്ണതകള്‍ കാരണം പലരും
ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന അവസ്ഥയാണ്
നിലവിലുള്ളത്. അല്പം മനസ്സു വച്ചാല്‍ നമുക്ക് തന്നെ റിട്ടേണ്‍ വളരെ എളുപ്പം ഫയല്‍
ചെയ്യാന്‍ കഴിയും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ പരമാവധി
ലളിതമായ രീതിയില്‍ പരിചയപ്പെടുത്തിക്കൊണ്ട് സ്ക്രീന്‍ ഷോട്ട് അടക്കമുള്ള ഒരു യൂസര്‍ ഗൈഡ് -TDS RETURN FILING USER GUIDE Ver.1- അവതരിപ്പിക്കുന്നു. യൂസര്‍ ഗൈിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
nice sir,
ReplyDeletethe process is explained with utmost simplicity...
i'd like to add that, with digital signature you can even skip approaching facilitation centres.
filing can be done urselves and token no./ack slip kept for future filings.