Friday, February 16, 2018

INCOME TAX CREATOR Ver.8

                      2017-18 വര്‍ഷത്തെ  ആദായ നികുതി പത്രിക (Income Tax  Statement) (Assessment Year 2018-19)തയ്യാറാക്കി സമര്‍പ്പിക്കേണ്ട സമയമായി. 2017 ഫെബ്രുവരിയില്‍  കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ബജറ്റില്‍ ആദായ നികുതി സംബന്ധിച്ച് ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ട്    INCOME TAX CREATOR Ver.8 അവതരിപ്പിക്കുന്നു.       

               ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും. 
                   മറ്റൊരു മാറ്റം നേരത്തെ 87 എ സെക്ഷന്‍ പ്രകാരം 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് നല്‍കിയിരുന്ന 5000 രൂപയുടെ റിബേറ്റ് 2500 രൂപയാക്കി കുറയ്ക്കുകയും കൂടാതെ ഇത് ലഭിക്കുന്നതിനുള്ള വരുമാനത്തിന്‍റെ പരിധി 3.5 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു. ഇവിടെ വരുമാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എല്ലാ കിഴിവുകളും കഴി‍ഞ്ഞുള്ള വരുമാനമാണ്. 
                  പലരും 3 ലക്ഷം വരെ നികുതിയില്ല എന്ന തെറ്റിദ്ധാരണ പുലര്‍ത്തി വരുന്നു. ഇത് തെറ്റാണ് 2.5 ലക്ഷത്തിന് മുകളില്‍ വരുമാനം വരികയാണെങ്കില്‍ നികുതി കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ 3 ലക്ഷമാണ് വരുമാനമെങ്കില്‍ 2.5 ലക്ഷത്തിന് മുകളിലുള്ള 50000 രൂപയ്ക്ക് 5 ശതമാനം നിരക്കില്‍ 2500 രൂപ നികുതി വരുന്നുണ്ട്. എന്നാല്‍ 3.5 ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് 2500 രൂപ റിബേറ്റ് ലഭിക്കുന്നത് കൊണ്ട് നികുതി അടക്കേണ്ടി വരുന്നില്ല എന്ന് മാത്രം. എന്നാല്‍ 4 ലക്ഷം രൂപ വരുമാനമുണ്ടെങ്കില്‍ 3 ലക്ഷം കഴിഞ്ഞു വരുന്ന 1 ലക്ഷത്തിന് നികുതി അടച്ചാല്‍ മതിയാകില്ല. 2.5 ലക്ഷം കഴിഞ്ഞു വരുന്ന 1.5 ലക്ഷത്തിന് 5 ശതമാനം നിരക്കില്‍ നികുതി അടക്കേണ്ടി വരും. 
                        പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. സജീവമായ ഒരു ചർച്ച ഇവിടെ പ്രതീക്ഷിയ്ക്കുന്നു.

No comments:

Post a Comment