Sunday, September 25, 2016

KPBR REPORTER Ver.4

                          പ്രീയ സുഹൃത്തുക്കളെ  കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ എക്സലിന്‍റെ കള്ളികളില്‍ ഒതുക്കാനുള്ള അക്ഷീണ യത്നം തുടരുകയാണ്. മുന്‍ വെര്‍ഷനുകളില്‍ കടന്നു കൂടിയിരുന്ന ചില തെറ്റുകള് പ്രിയ സുഹൃത്തുക്കള്‍  ചൂണ്ടിക്കാട്ടുകയുണ്ടായി . അവ പരിഹരിച്ചുകൊണ്ട് പുതിയ KPBR REPORTER Ver.4 അവതരിപ്പിക്കുന്നു.
                    ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ കൈകളിലേയ്ക്ക് ഇതിന്‍റെ ആദ്യ പതിപ്പ്  നല്‍കിയപ്പോള്‍ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല എന്ന് ഖേദത്തോടെ പറയാ തിരിയ്ക്കാന്‍ വയ്യ. 1033 പേര്‍ ഇതിനകം ഇത് ഡൌണ്‍ലോഡ് ചെയ്തു എങ്കിലും അപൂര്‍വ്വം ചില രൊഴിച്ച് ആരും പ്രതികരിച്ച് കണ്ടില്ല. ഇത്രയധികം പേര്‍ ഇതുപയോഗിയ്ക്കുന്നു എന്നത് എന്നെ ആവേശഭരിതനാക്കുന്നു..
                         ഈ പുതിയ വെര്‍ഷനില്‍ മതില്‍ നിര്‍മ്മാണം,  കിണര്‍ നിര്‍മ്മാണം,മൊബൈല്‍ ടവര്‍ നിര്‍മ്മാണം എന്നിവയുടെ റിപ്പോര്‍ട്ടു കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ Builtup  area  എന്ന ഒരു പുതിയ കോളം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് . Coverage കൃത്യമായി കണക്കാക്കാന്‍ ഇത് അനിവാര്യമാണ്.ഇതുപയോഗിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കൂടി നിര്‍ബന്ധമായും നോക്കേണ്ടതാണ്.എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം അത് ഇ മെയില്‍ ചെയ്യുക. സജീവമായ  പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

1 comment:

  1. Sir, THANK YOU for your great thoughts by making this VERY USEFUL TOOL for all of us. It is really very useful tool for all overseers of LSGD.
    Once again thanks, for spending your valuable time, for all of us.

    ReplyDelete