Monday, September 19, 2016

ATTENTION ENGINEERS

                LSGD യില്‍ ഇ ടെന്‍ഡറിംഗ്  നടപ്പിലാക്കിയിട്ട് രണ്ടു വര്‍ഷം ആകുന്നു. പലരുടേയും ഡിജിറ്റല്‍ സിഗ്നേച്ചറിന്‍റെ കാലാവധി അവസാനിക്കാറായിട്ടുണ്ടാകും. പലരും ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ ബുദ്ധിമുട്ടുന്നതായി ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവര്‍ താഴെ പറയുന്നവ ശ്രദ്ധിക്കുക.
1. നിങ്ങളുടെ കയ്യിലുള്ള DSC Token ല്‍ തന്നെ പുതിയ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടുത്തി ഉപയോഗിക്കാന്‍ കഴിയും. ഇതിനായി നിലവിലുള്ള DSC Token , ആധാര്‍ കാര്‍ഡ്,പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുമായി E Mudra /NIC യുടെ അംഗീകൃത ഫ്രാഞ്ചൈസിയില്‍ ബന്ധപ്പെടുക. ശരാശരി 500 രൂപ വരെ ഇതിന്  ഫീസായി ഈടാക്കുന്നുണ്ട്. പുതിയ സര്‍ട്ടിഫിക്കറ്റ് 10 മിനിറ്റിനകം DSC Token ല്‍ ആക്കി ലഭിക്കും.
2. ഇ ടെന്‍ഡര്‍ സൈറ്റിന്‍റെ (https://etenders.kerala.gov.in/nicgep/app ) ഹോം പേജിലുള്ള Downloads Menu വില്‍ നിന്നും DSC Deactivation form Download ചെയ്യുക
3.ഈ ഫോറം പൂരിപ്പിച്ച് ഒപ്പും സീലും പതിച്ച ശേഷം സ്കാന്‍ ചെയ്യുക. ഒപ്പം E Tender Site ല്‍ നിങ്ങളുടെ login ID ഉം Password ഉം ഉപയോഗിച്ച് കയറുമ്പോള്‍ കിട്ടുന്ന Login page ന്‍റെ screen shot കൂടി എടുക്കുക.
4. സ്കാന്‍ ചെയ്ത ഫോമും, സ്ക്രീന്‍ ഷോട്ടും കൂടി support-eproc@gov.in എന്നതിലേക്ക് ഇ മെയില്‍ ചെയ്യുക
5. തുടര്‍ന്ന് നിങ്ങളുടെ നിലവിലുള്ള DSC ,Inactivate ചെയ്തതായും പുതിയ DSC Token വച്ച് Register ചെയ്യാനും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഇ മെയില്‍ സന്ദേശം നിങ്ങള്‍ക്കു ലഭിക്കും.
6. https://etenders.kerala.gov.in/nicgep/app എന്ന സൈറ്റില്‍ പ്രവേശിച്ച് നിങ്ങളുടെ login ID ഉം Password ഉം ഉപയോഗിച്ച് Login ചെയ്യുക.പുതിയ DSC Token insert ചെയ്യുക
7. തുടര്‍ന്നു കാണുന്ന പേജില്‍ +signing certificate എന്നതില്‍ ക്ലിക് ചെയ്യണം . അപ്പോള്‍ പുതിയ DSC യുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. Expiry date പ്രത്യകം ശ്രദ്ധിക്കുക
8. എല്ലാം ശരി ആണെങ്കില്‍ അതു സെലക്ട് ചെയ്ത ശേഷം OK കൊടുക്കുക. DSC is enrolled Successfully എന്ന സന്ദേശം സ്ക്രീനില്‍ തെളിയുന്നതോടൊപ്പം നിങ്ങള്‍ ഹോം പേജിലേക്ക് പോകും.
9. Signing certificate മാത്രമേ ഇപ്പോള്‍ രജിസ്റ്റര്‍ ആയിട്ടുള്ളൂ. ഇനി Encipherment certificate  add ചെയ്യുന്നതിനായി വീണ്ടും ലോഗിന്‍ ചെയ്യുക.DSC password   ഉപയോഗിച്ച് നിങ്ങളുടെ ലോഗിന്‍ പേജില്‍ എത്തിയ ശേഷം  My Accounts icon click ചെയ്ത് അതില്‍ Digital signature Certificate സെലക്ട് ചെയ്യുക
10. തുടര്‍ന്നു വരുന്ന സ്ക്രീനില്‍ നിലവിലുള്ള Signing , Encipherment certificates കാണാന്‍ കഴിയും.ഇതില്‍ Encipherment certificate സെലക്ട് ചെയ്ത ശേഷം Inactive button click ചെയ്യുക. ഇതോടെ നിലവിലുണ്ടായിരുന്ന പഴയ സര്‍ട്ടിഫിക്കറ്റ് ഡിലീറ്റ് ആകും.
11. ലോഗൌട്ട് ചെയ്തശേഷം വീണ്ടും ലോഗിന്‍ ചെയ്യുക. തുടര്‍ന്നു കാണുന്ന പേജില്‍ +Encipherment  certificate എന്നതില്‍ ക്ലിക് ചെയ്യണം . അപ്പോള്‍ പുതിയ DSC യുടെ വിവരങ്ങള്‍ കാണാന്‍ കഴിയും. Expiry date പ്രത്യകം ശ്രദ്ധിക്കുക.എല്ലാം ശരി ആണെങ്കില്‍ അതു സെലക്ട് ചെയ്ത ശേഷം OK കൊടുക്കുക. DSC is enrolled  Successfully എന്ന സന്ദേശം ലഭിക്കും.
12. ഇതോടെ പുതിയ DSC ഉപയോഗിച്ച് ഇ ടെന്‍ഡര്‍ നടത്താന്‍ നിങ്ങള്‍ തയ്യാറായി ക്കഴിഞ്ഞു.
        നിലവിലുള്ള DSC delete ചെയ്ത് പുതിയത് add ചെയ്യുന്നതിന് മുമ്പായി പഴയ DSC ഉപയോഗിച്ചു ചെയ്യേണ്ട എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. (Tender opening, evaluation തുടങ്ങിയവ) .

No comments:

Post a Comment