Thursday, September 8, 2016

ATTENTION LSGD ENGINEERS

                            എല്ലാ ആശങ്കകളേയും അസ്ഥാനത്താക്കിക്കൊണ്ട്  PRICE ലെ എസ്റ്റിമേറ്റുകളുടെ എണ്ണം 30000 കടന്നു. LSGD യിലെ ദിശാമാറ്റത്തെ ഉള്‍ക്കൊണ്ട എല്ലാ എന്‍ജിനീയറിംഗ് സുഹൃത്തുക്കള്‍ക്കും നന്ദി.....
പ്രൈസില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കുക.

1. ഈ വര്‍ഷം മുതല്‍ റോഡ് ടാറിംഗ് പ്രവൃത്തികളില്‍ കാതലായ മാറ്റം വരികയാണ്. കാലങ്ങളായി തുടര്‍ന്നു പോന്ന WBM( Water Bound Maccadam)  ഇനി മുതല്‍  WMM (Wet Mix Maccadam) ന് വഴിമാറുകയാണ്.WMM താഴെ പറയുന്ന രീതിയിലാണ് ചെയ്യേണ്ടത്.
36mm മെറ്റല്‍ - 30%
20mm മെറ്റല്‍ - 20%
12mm  മെറ്റല്‍- 20%
പാറപ്പൊടി  - 30%
ഇവ  concrete mixer ല്‍ OMC( Optimum moisture content) ല്‍ മിക്സ് ചെയ്ത ശേഷം 10 സെ.മീ കനത്തില്‍ വിരിക്കണം. തുടര്‍ന്ന് റോളിംഗ് നടത്തി 7.50 സെ.മീ ആക്കിയ  ശേഷം വീണ്ടും 10 സെ.മീ കനത്തില്‍ വിരിക്കണം. ഇതും റോള്‍ ചെയ്ത് 7.50 സെ.മീ കനത്തിലേക്കാക്കണം.
റോളിംഗ് കഴിഞ്ഞ ഉടനേ അതേ ദിവസം തന്നെSS1 (Slow setting) bitumen emulsion,  sprayer ഉപയോഗിച്ച് apply ചെയ്യണം. 24 മണിക്കൂര്‍ സമയത്തേക്ക് curing ആവശ്യമാണ്. അതിനു ശേഷം ടാറിംഗ് ദിവസം RS 1(Rapid setting)  emulsion sprayer ഉപയോഗിച്ച് apply ചെയ്യണം. സ്പ്രേ ചെയ്യുമ്പോള്‍ ഇതിന്‍റെ നിറം ബ്രൌണ്‍ ആയിരിക്കും. ഒരു മണിക്കൂറിനു ശേഷം നിറം കറുപ്പിലേക്ക് മാറുകയും ആ സമയം സാധാരണ WBM ല്‍ ചെയ്യുന്ന പോലെ ചിപ്പിംഗ് കാര്‍പ്പറ്റ് വിരിച്ച് റോള്‍ ചെയ്യുകയും ചെയ്യാം.

2.മെറ്റീരിയല്‍സിന്‍റെ സ്റ്റാക്ക് മെഷര്‍മെന്‍റ് WMM ല്‍ ആവശ്യമില്ല.അളവുകൾ ലെവൽ പ്രകാരമായതിനാലും നിരക്കുകളിൽ മെറ്റീരിയൽ cost ഉൾപ്പെടാത്തിനാലും ആണിത്. എന്നാല്‍ Prepare ചെയ്ത subgradinte initial levels എടുക്കണം. എസ്റ്റിമേറ്റിൽ GSB നൽകിയിട്ടുണ്ടെങ്കിൽ GSB യുടെ ലെവൽ intermediate ലെവൽ ആയി എടുക്കണം .GSB ഉണ്ടെങ്കിലും ഇല്ലെങ്കിലും WMM ന്‍റെ finished ലെവൽ ഫൈനൽ ലെവൽ ആയി എടുക്കണം..20mm CCക്ക് ലെവൽ ആവശ്യമില്ല. thickness ഉറപ്പുവരുത്തിയാൽ മതിയാകും.... Measurement ..area x compacted thickness എന്ന രീതിയിലായിരിക്കണം

3.സി.ഇ യുടെ സര്‍ക്കുലര്‍ പ്രകാരം ഈ വർഷം മെറ്റലിംഗ് മാത്രം ചെയ്യാൻ വേണ്ടി രൂപീകരിച്ച പദ്ധതികൾക്ക് അംഗീകാരം ലഭ്യമായിട്ടുണ്ടെങ്കിൽ ഇത്തവണത്തേക്ക് കൂടി WBM (Ist മെറ്റലിംഗ് മാത്രം) ചെയ്യാം.WMM ഒരു layer മാത്രം ചെയ്ത് വാഹന ഗതാഗതം അനുവദിക്കുക സാധ്യമല്ലാത്ത തിനാൽ  WMM ചെയ്യുമ്പോൾ ടാറിംഗ് ഉൾപ്പെടെ ചെയ്തേ മതിയാകൂ..

4. ബിറ്റുമെന്‍റേയും അനുബന്ധ മെറ്റീരിയല്‍സിന്‍റേയും മാര്‍ക്കറ്റുവില ഓരോ മൂന്നു മാസം കൂടുമ്പോഴും PWD CE പ്രസിദ്ധീകരിക്കണമെന്നും അതനുസരിച്ച് ഡേറ്റാ തയ്യാറാക്കി ഉപയോഗിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതനുസരിച്ച് പുതുക്കിയ വില നിലവാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാറിംഗുമായി ബന്ധപ്പെട്ട എല്ലാ ഇനം പ്രവൃത്തികള്‍ക്കും ഈ നിരക്ക് വച്ച് OD തയ്യാറേക്കണ്ടതും എസ്റ്റിമേറ്റില്‍ ഉപയോഗിക്കേണ്ടതുമാണ്.

5. DR masonry യില്‍ ബോണ്ട് സ്റ്റോണ്‍ ഉള്‍പ്പെടെയുള്ള ഡേറ്റ ആയതു കൊണ്ട് പ്രായോഗികമായി വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ബോണ്ട് സ്റ്റോണ്‍ സംബന്ധിച്ച വിവരങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കണമെന്നാണ് നിയമം. ഇതൊഴിവാക്കാന്‍ ഇറിഗേഷന്‍ OD 60.7.1 ഉപയോഗിക്കാവുന്നതാണ്. ബോണ്ട് സ്റ്റോണ്‍ ഇല്ലാതെയാണ് ഈ OD തയ്യാറാക്കിയിട്ടുള്ളത്. താരതമ്യേന കുറഞ്ഞ നിരക്കാണിതില്‍.

6.Building Maintanance ന് എസ്റ്റിമേറ്റ് തയ്യാറാക്കുമ്പോള്‍ 14.Repairs to Buildings എന്ന ഹെഡ്ഡില്‍ നിന്നും സ്പെസിഫിക്കേഷന്‍ സെലക്ട് ചെയ്യുക.

ഈ രീതിയില്‍ തയ്യാറാക്കപ്പെട്ട Model Estimate കളും Data യും പ്രിയ സുഹൃത്തുക്കളുടെ റഫറന്‍സിനായി നല്‍കുന്നു. ഓര്‍ക്കുക റഫറന്‍സിനായി മാത്രം....ആധികാരികത നിങ്ങള്‍ തന്നെ ഉറപ്പാക്കുക.ഡൌണ്‍ലോഡിംഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment