TF GENERATOR Ver.15
TF GENERATOR Ver.14 ല്‍ കടന്നു കൂടിയ
ചില അപാകങ്ങള്‍
പ്രീയ സുഹൃത്തുക്കള്‍ ചൂണ്ടികാണിയ്ക്കുകയുണ്ടായി. ട്രഷറിയില്‍ നിന്നും തുക കൈപ്പറ്റുന്നതിന് മറ്റൊരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനുള്ള കോളം മുന്‍ വെര്‍ഷനില്‍ വിട്ടു പോയിരുന്നു. അതു പോലെ VPF Account ഇപ്പോള്‍
ഇല്ലാതായതിനാല്‍ ചെലാന്‍ മുഖാന്തിരം ഫണ്ട് പഞ്ചായത്ത് ഫണ്ടിലേയ്ക്ക്
ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയില്ല. ആയതിനായി Pay in slip കൂടി
ഉള്‍പ്പെടുത്തിക്കൊണ്ട് പുതുക്കിയ T F (Treasury Form)
Generator Ver.15
അവതരിപ്പിക്കുന്നു. ഇതില്‍ പുതിയ ഹെഡ് ഓഫ് അക്കൌണ്ടു ഇഷ്ടാനുസരണം
ഉള്‍പ്പെടുത്താനുള്ള
സൌകര്യം കൂടി ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു. ഇതു മൂലം ബ്ലോക്ക് - ജില്ലാ
പഞ്ചായത്തുകള്‍ക്കു കൂടി ഇത് ഉപയോഗിയ്ക്കാന്‍ കഴിയും. എന്‍ജിനീയറിംഗ്
സുഹൃത്തുക്കളുടെ സജീവമായ
പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
അഭിപ്രായങ്ങള്‍ തീര്‍ച്ചയായും
രേഖപ്പെടുത്തുക...പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment