Sunday, October 4, 2015

ഇത് എന്‍റ ജീവിതത്തിലെ ഒരു അഭിമാന നിമിഷം......
എന്‍റെ എളിയ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച വലിയ അംഗീകാരം........
എല്‍.എസ്.ജി.ഡി എന്‍ജിനീയേഴ്സ് അസോസിയേഷന്‍റെ പാലക്കാടു വച്ചു നടന്ന അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ വച്ച് എനിയ്ക്ക് കിട്ടിയ ആദരം.....
ഇന്ത്യ കണ്ട പ്രതിഭാശാലി....
പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ.....
ഇ.ശ്രീധരന്‍ സാറിന്‍റെ കരസ്പര്‍ശമേറ്റ ഈ ഉപഹാരം ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.....
അര്‍ഹിയ്ക്കുന്നതിലേറെ പ്രോല്‍സാഹനങ്ങളും അഭിനന്ദനങ്ങളും കൊണ്ട് എന്‍റെ കര്‍മ്മ പഥത്തില്‍ ഊര്‍ജ്ജം പകര്‍ന്ന പ്രീയ സുഹൃത്തുക്കളെ...
അവിടെ ഉയര്‍ന്ന കരഘോഷത്തില്‍ നിങ്ങളുടെ മനസ്സില്‍ എനിയ്ക്കുള്ള സ്ഥാനം ഞാന്‍ തിരിച്ചറിഞ്ഞു....
എന്‍റെ എളിയ പരിശ്രമങ്ങളെ പൊതുജനശ്രദ്ധയിലെത്തിച്ച മാതൃഭൂമി, മലയാളമനോരമ,ദേശാഭിമാനി,കേരളകൌമുദി,ജനയുഗം അടക്കമുള്ള പത്രമാധ്യമങ്ങള്‍ക്ക് എന്‍റെ നന്ദി....
ഈ അവാര്‍ഡിന് എന്‍റെ പേര് നിര്‍ദ്ദേശിച്ച എല്‍.എസ്.ജി.ഡി എന്‍ജിനീയേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിനോടും വിശിഷ്യാ പ്രസിഡന്‍റ് സിറിള്‍ സാറിനോടുമുള്ള കൃതജ്ഞത വാക്കുകള്‍ക്കതീതമാണ്. .. ......
നന്ദി സുഹൃത്തുക്കളെ......നന്ദി......
ഒരായിരം നന്ദി.......

No comments:

Post a Comment