ATTENTION LSGD ENGINEERS- NEW VERSION OF KPBR REPORTER Ver.2
പ്രീയ
സുഹൃത്തുക്കളെ
കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ എക്സലിന്‍റെ കള്ളികളില്‍ ഒതുക്കുക
എന്നത് എന്‍റെ ഒരു വലിയ സ്വപ്നമായിരുന്നു.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അതിന്‍റെ പണിപ്പുരയിലായിരുന്നുവെങ്കിലും
പല തവണയും പരാജയമായിരുന്നു ഫലം . എന്‍ജിനീയര്‍മാരും പഞ്ചായത്തു ജീവനക്കാരും സര്‍വ്വീസ്
ജീവിതത്തില്‍ എറ്റവും കൂടുതല്‍ ശിക്ഷണ നടപടികള്‍ നേരിടുന്നത് കെട്ടിട നിര്‍മ്മാണ
ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ്. ചട്ടങ്ങളിലുള്ള അശ്രദ്ധയും അജ്ഞതയും ആണ് ഇതിനുള്ള
മുഖ്യ കാരണം. ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് ഈ എക്സല്‍ ടൂളിനെ പറ്റി ചിന്ത തുടങ്ങിയത്.
പൂര്‍ണ്ണമായും വിജയിച്ചു എന്ന് അവകാശപ്പെടുന്നില്ലെങ്കിലും ഏറെ മുന്നോട്ടു പോകാന്‍
കഴിഞ്ഞു എന്ന് അഭിമാനത്തോടെ പറയട്ടെ...ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ
കൈകളിലേയ്ക്ക് ഇതിന്‍റെ ആദ്യ പതിപ്പ് നല്‍കിയപ്പോള്‍
കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല എന്ന് ഖേദത്തോടെ പറയാതിരിയ്ക്കാന്‍ വയ്യ..1019 പേര്‍
ഇതിനകം ഇത് ഡൌണ്‍ലോഡ് ചെയ്തു എങ്കിലും അപൂര്‍വ്വം ചിലരൊഴിച്ച് ആരും പ്രതികരിച്ച്
കണ്ടില്ല. ഇത്രയധികം പേര്‍ ഇതുപയോഗിയ്ക്കുന്നു എന്നത് എന്നെ ആവേശഭരിതനാക്കുന്നു..പക്ഷേ
ഏറെ സമയം ചിലവഴിച്ച് ഇതു കാര്യമായി പഠിച്ച് വിലപ്പെട്ട നിര്‍ദ്ദേശങ്ങളിലൂടെ
സംന്പുഷ്ടമാക്കിയ പുളിമാത്ത് ഗ്രാമ പഞ്ചായത്ത് അസി. എന്‍ജിനീയര്‍ ശ്രീ. ജി.കെ.
കൃഷ്ണേന്ദിനോടുള്ള കൃതഞ്ജത വാക്കുകള്ക്കതീതമാണ്.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment