Monday, September 28, 2015

E Documents Creator Ver.5

                                  കേരളത്തിലെ മുഴുവന്‍  സര്‍ക്കാര്‍ വകുപ്പുകളും അഞ്ചു ലക്ഷത്തിന് മുകളിലുള്ള എല്ലാ പൊതുമരാമത്തു പ്രവൃത്തികളും ഇ ടെന്‍ഡര്‍ മുഖേന നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  ഇതിന്റെ ഭാഗമായി എല്ലാ എന്‍ജിനീയര്‍മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുത്ത് ഇ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇ ടെന്‍ഡറിംഗില്‍ ,വെബ്സൈറ്റില്‍ Upload ചെയ്യേണ്ട പ്രധാനപ്പെട്ട രേഖകളാണ്   Notice Inviting Tender,Tender Documents, Preliminary Agreement തുടങ്ങിയവ. നിശ്ചിതമായ ഒരു ഫോര്‍മാറ്റ് ഇല്ലാത്തതിനാല്‍ പലരും പല രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ഈ സാഹചര്യത്തില്‍ ഓരോ പ്രവൃത്തിയ്ക്കും പ്രത്യേകമായി NITയും മറ്റുള്ള Documents ഉം തയ്യാറാക്കുന്നതിനായി E Documents Creator Ver.5  അവതരിപ്പിയ്ക്കുന്നു. പുതുക്കിയ Version ല്‍ NIT  യും Tender Documents ഉം പ്രത്യേകമായി തയ്യാറാക്കാനുള്ള സംവിധാനമുണ്ട് .ഇതുപയോഗിച്ച് ഡോക്കുമെന്‍റുകള്‍ തയ്യാറാക്കിയ ശേഷം pdf ഫോര്‍മാറ്റിലേയ്ക്ക് file Convert ചെയ്ത് upload ചെയ്യാവുന്നതാണ്. നിലവിലുള്ള PWD Manual നെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്‍റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും എല്ലാ എന്‍ജിനീയര്‍മാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment