Wednesday, December 3, 2014

ATTENTION LSGD ENGINEERS - E DOCUMENTS FOR E TENDERING

അഞ്ചു ലക്ഷത്തിന് മുകളിലുള്ള എല്ലാ പ്രവൃത്തികളും ഇ ടെന്‍ഡര്‍ മുഖേന നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  ഇതിന്റെ ഭാഗമായി എല്ലാ എന്‍ജിനീയര്‍മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുത്ത് ഇ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇ ടെന്‍ഡറിംഗില്‍ ,വെബ്സൈറ്റില്‍ Upload ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട  document ആണ് NIT അഥവാ Notice Inviting Tender. നിശ്ചിതമായ ഒരു ഫോര്‍മാറ്റ് ഇല്ലാത്തതിനാല്‍ പലരും പല രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ഈ സാഹചര്യത്തില്‍ ഓരോ പ്രവൃത്തിയ്ക്കും പ്രത്യേകമായി NITതയ്യാറാക്കുന്നതിനുള്ള ഒരു എക്സല്‍ ടൂള്‍ NIT Generator Ver.1 മുന്പ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമല്ലെന്നും മറ്റ് വകുപ്പുകളുടെ മാതൃകയില്‍ ഒന്ന് തയ്യാറാക്കണമെന്നും ഒട്ടനവധി എന്‍ജിനീയര്‍മാര്‍ അഭ്യര്‍ത്ഥിയ്ക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഇ - ടെന്‍ഡറിംഗിന് അനിവാര്യമായ ഡോക്കുമെന്‍റുകള്‍ തയ്യാറാക്കുന്നതിനായി ഒരു പുതിയ എക്സല്‍ ടൂള്‍ അവതരിപ്പിയ്ക്കുന്നു.ഇതുപയോഗിച്ച് ഡോക്കുമെന്‍റുകള്‍ തയ്യാറാക്കിയ ശേഷം pdf ഫോര്‍മാറ്റിലേയ്ക്ക് file Convert ചെയ്ത് upload ചെയ്യാവുന്നതാണ്. നിലവിലുള്ള PWD Manual നെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്‍റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. എങ്കിലും എല്ലാ എന്‍ജിനീയര്‍മാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment