Wednesday, February 22, 2023

INCOME TAX CREATOR Ver.10

                    2022-23 വര്‍ഷത്തെ  ആദായ നികുതി പത്രിക (Income Tax  Statement) (Assessment Year 2023-24) തയ്യാറാക്കി സമര്‍പ്പിക്കേണ്ട സമയമായിപുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട്    INCOME TAX CREATOR Ver.10 അവതരിപ്പിക്കുന്നു.

               ഈ വര്‍ഷത്തെ നികുതി നിരക്കിലെ പ്രധാന മാറ്റം രണ്ടര ലക്ഷത്തിനു മുകളില്‍ 5 ലക്ഷം വരെ വരുമാനമുള്ളവരുടെ നികുതി നിരക്ക് 10 ശതമാനം ആയിരുന്നത് 5 ശതമാനമായി കുറച്ചു എന്നതാണ്. 5 ലക്ഷത്തിനു മുകളില്‍ 10 ലക്ഷം  വരെയുള്ള വരുമാനത്തിന്  നികുതി 20 ശതമാനവും 10 ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന് നികുതി 30 ശതമാനവും പഴയത് പോലെ തുടരും. അതു പോലെ Old Regime , New Regime എന്ന രണ്ട് ഓപ്ഷകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.  80C പ്രകാരം ഉള്ള ഡിഡക്ഷൻ കാര്യമായി ഇല്ലാത്തവര്‍‍ക്ക് New Regime ആയിരിക്കും ലാഭകരം.. രണ്ടു രീതിയിലും ഉള്ള കാല്‍ക്കുലേഷന്‍ പുതിയ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയതിനാല്‍ വളരെ എളുപ്പം താരതമ്യം ചെയ്യാന്‍ കഴിയും.

            പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. കണക്കുകൂട്ടലില്‍ പരമാവധി ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്.. എങ്കിലും ഓരോരുത്തരും ഇതിന്‍റെ കൃത്യത സ്വയം ബോധ്യപ്പെടേണ്ടതാണ്... നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

No comments:

Post a Comment