Friday, February 24, 2023

SURVEY REPORT CREATOR Ver.3

                    കാലഹരണപ്പെട്ടതും ബലക്ഷയം സംഭവിച്ചതുമായ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കി വാലുവേഷന്‍ നടത്തുന്നതിനുള്ള ചുമതല ഇപ്പോള്‍ എല്‍.എസ്.ജി.ഡി എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. ഇത് തയ്യാറാക്കുന്നതിനായി ഒരു എക്സല്‍ ടൂള്‍ തയ്യാറാക്കണമെന്ന്ഭൂ രിപക്ഷം എന്‍ജിനീയര്‍മാരും ആവശ്യപ്പെട്ടതനുസരിച്ച് പുതിയ DSR 2018 നിരക്കിനെ അടിസ്ഥാനപ്പെടുത്തി SURVEY REPORT CREATOR Ver.2 തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍  കൂടുതല്‍ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചും  കൂടുതല്‍   അളവുകള്‍    രേഖപ്പെടുത്തുന്നതിനായി  Qty. Valuation പേജിലെ വരികളുടെ എണ്ണം കൂട്ടിയും  വിപുലീകരിച്ചാല്‍ ഏറെ പ്രയോജനപ്പെടുമെന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. ഇതനുസരിച്ച് കൂടുതല്‍  സൌകര്യങ്ങള്‍  ഉള്‍പ്പെടുത്തി SURVEY REPORT CREATOR Ver. 3 അവതരിപ്പിക്കുന്നു.                                                  
                   കെട്ടിടത്തിന്‍റെ എസ്റ്റിമേറ്റും ഡിസ്മാന്റിലിംഗ് അളവുകളും ഇതില്‍ത്തന്നെ തയ്യാറാക്കാം. ആ അളവുകളുടെ അടിസ്ഥാനത്തില്‍ KFC 21 പ്രകാരമുള്ള നിശ്ചിത ഫോറത്തില്‍ സര്‍വ്വേ റിപ്പോര്‍ട്ട് ലഭിക്കുന്ന വിധത്തിലാണ് ഈ എക്സല്‍ ടൂള്‍ തയ്യാറാക്കിയിട്ടുള്ളത് . കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2018 നെ അടിസ്ഥാനമാക്കി അതാത് കോസ്റ്റ് ഇന്‍ഡക്സ് പ്രകാരം  സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും. അംഗീകാരത്തിനായി മേലുദ്യോഗസ്ഥന്  അയക്കാനുള്ള കവറിംഗ് ലെറ്റര്‍ അടക്കം ഇതില്‍ ജനറേറ്റ് ചെയ്യപ്പെടും. എന്‍റെ എല്ലാ എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

2 comments: