Wednesday, August 3, 2022

BITUMEN RATE DIFFERENCE EVALUATOR Ver.1

                  ബിറ്റുമെൻ ഉപയോഗിച്ചുള്ള പ്രവർത്തികളിൽ ടെൻഡർ ചെയ്ത തീയതിയിലെ മാർക്കറ്റ് നിരക്കും കരാറുകാരൻ സമർപ്പിച്ച ഇൻവോയ്‌സ്‌ പ്രകാരമുള്ള നിരക്കും പരിശോധിച്ച് വിലവ്യത്യാസം അനുവദിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ കണക്കുകൂട്ടലിലെ സങ്കീർണ്ണത മൂലം പല എഞ്ചിനീയർമാരും ഇത് നൽകാൻ തയ്യാറായിരുന്നില്ല. കരാറുകാറുമായുള്ള വാക്കുതർക്കത്തിനും സംഘർഷത്തിനും ഇത് പലപ്പോഴും ഇടയാക്കിയിട്ടുണ്ട്. ഇത് എളുപ്പം  കണക്കുകൂട്ടുന്നതിനായി ഒരു എക്സല്‍ ടൂള്‍ തയ്യാറാക്കണമെന്ന് ഭൂരിപക്ഷം എഞ്ചിനീയർമാരും ആവശ്യപ്പെട്ടതനുസരിച്ച് നിലവിലുള്ള സർക്കാർ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തി BITUMEN RATE DIFFERENCE EVALUATOR Ver.1 തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നു.

                   ഇതിൽ ചെയ്ത റോഡ് പ്രവർത്തിയുടെ അളവുകൾ നൽകിയാൽ ഉപയോഗിച്ച ബിറ്റുമെൻ, ഇമൽഷൻ, ഷ്രഡഡ് പ്ളാസ്റ്റിക്  എന്നിവ എത്രയെന്നു അറിയാൻ കഴിയും. മാർക്കറ്റ് റേറ്റ് പീരിയഡ് സെലക്ട്‌ ചെയ്‌താൽ പ്രവൃത്തിയുടെ ബിറ്റുമെൻ നിരക്കിലെ വില   വ്യത്യാസം സ്റ്റേറ്റ്മെന്റായി ജനറേറ്റ് ചെയ്യപ്പെടും. ഈ എക്സൽ ടൂളിന്റെ രൂപീകരണത്തിന് വിലപ്പെട്ട നിർദേശ്ശങ്ങൾ നൽകി എന്നെ സഹായിച്ച  പ്രീയപ്പെട്ട Er. Anil DJ, Er.Sreerag എന്നിവരോട് കടപ്പെട്ടിരിക്കുന്നു.എന്‍റെ എല്ലാ എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment