Bitumen Rate Difference Evaluator ver. 1 ന് മികച്ച പ്രതികരണമാണ് പ്രീയ സുഹൃത്തുക്കൾ നൽകിയത്. ഒപ്പം കുറെയേറെ പുതിയ നിർദേശങ്ങളും നൽകുകയുണ്ടായി. അത് കൂടി ഉൾപ്പെടുത്തി കൊണ്ട് Bitumen Rate Difference Evaluator ver.2 അവതരിപ്പിക്കുന്നു. പുതിയ വേർഷനിൽ എസ്റ്റിമേറ്റ് പ്രകാരമുള്ള ബിറ്റുമെൻ ക്വാണ്ടിറ്റിയും അതനുസരിച്ചു ഇൻവോയ്സിന് വേണ്ടിയുള്ള കവറിങ് ലെറ്ററും ജനറേറ്റ് ചെയ്യപ്പെടും. കൂടാതെ പ്ളാസ്റ്റിക് റോഡുകളുടെ കാര്യത്തിൽ ക്ലീൻ കേരള മിഷന് shredded plastic ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തും ലഭിക്കും. ബേസിക് ഡാറ്റയിൽ തന്നെ ഇൻവോയ്‌സ് പ്രകാരമുള്ള ബിറ്റുമെൻ ക്വാണ്ടിറ്റി കുറവാണോ കൂടുതലാണോ എന്നും അതെത്ര എന്നും അറിയാൻ കഴിയും. ബിറ്റുമെൻ ഉപയോഗിച്ചുള്ള പ്രവർത്തികളിൽ ടെൻഡർ ചെയ്ത തീയതിയിലെ മാർക്കറ്റ് നിരക്കും കരാറുകാരൻ സമർപ്പിച്ച ഇൻവോയ്‌സ് പ്രകാരമുള്ള നിരക്കും പരിശോധിച്ച് വിലവ്യത്യാസം അനുവദിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും കണക്കുകൂട്ടലിലെ സങ്കീർണ്ണത മൂലം പല എഞ്ചിനീയർമാരും ഇപ്പോഴും ഇത് ഗൗരവത്തിലെടുക്കുന്നില്ല. കരാറുകാറുമായുള്ള വാക്കുതർക്കത്തിനും സംഘർഷത്തിനും കൂടാതെ അധിക വിലയുടെ സാഹചര്യത്തിൽ കരാറുകാരിൽ നിന്നും തുക തിരികെ ഈടാക്കാത്തത് മൂലമുള്ള സാമ്പത്തിക നഷ്ടത്തിനും ഈ അശ്രദ്ധ കാരണമാകുന്നുണ്ട്.
ഇതിൽ റോഡ് പ്രവർത്തിയുടെ അളവുകൾ നൽകിയാൽ ഉപയോഗിച്ച ബിറ്റുമെൻ, ഇമൽഷൻ എന്നിവ എത്രയെന്നു അറിയാൻ കഴിയും..എസ്റ്റിമേറ്റ് പ്രകാരമുള്ള ബിറ്റുമെൻ ക്വാണ്ടിറ്റിയും ലഭിക്കും. Tender submission date നെ അടിസ്ഥാനമാക്കി മാർക്കറ്റ് റേറ്റ് പീരിയഡ് സ്വയം സെലക്ട് ചെയ്യപ്പെടുകയും വില വ്യത്യാസം സ്റ്റേറ്റ്മെന്റായി ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യും.
ഈ എക്സൽ ടൂളിന്റെ രൂപീകരണത്തിന് വിലപ്പെട്ട നിർദേശ്ശങ്ങൾ നൽകിയ പ്രീയപ്പെട്ട Er. Anil DJ, Er.Sreerag എന്നിവരോട് കടപ്പെട്ടിരിക്കുന്നു..എന്‍റെ എല്ലാ എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക
👍👍താങ്ക്സ് sir
ReplyDeleteTemplate creation
ReplyDelete
ReplyDeleteVery informative, thanks for posting such informative content. Expecting more from you.
Kerala Matrimonial Services