Tuesday, February 23, 2016

TF GENERATOR Ver.17

TF GENERATOR Ver.16  ല്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടും , കടന്നുകൂടിയ തെറ്റുകള്‍ തിരുത്തിക്കൊണ്ടും   പുതുക്കിയ  T F (Treasury Form) Generator Ver.17 അവതരിപ്പിക്കുന്നു. ഇതില്‍ VAT ചെലാന്‍ , ബാങ്കില്‍ POC യോടൊപ്പം നല്‍കേണ്ട DD Slip ( SBT and SBI),പഞ്ചായത്തില്‍ നിന്നും ലഭിയ്ക്കുന്ന ചെക്കിനുള്ള രസീത്  എന്നിവ കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.പുതിയ SBT ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ട്രഷറിയില്‍ സമര്‍പ്പിക്കാനുള്ള മുഴുവന്‍ രേഖകളും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ആയിരിക്കുന്നു.VAT ചെലാനും ,  DD Slip ഉം പിങ്ക് നിറമുള്ള എ4 സൈസ് പേപ്പറില്‍ എടുത്താല്‍ കൂടുതല്‍ നന്നായിരിക്കും.

. എന്നത്തേയും പോലെ എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും   പ്രതീക്ഷിയ്ക്കുന്നു. താഴെയുള്ള കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....

അഭിപ്രായങ്ങള്‍ തീര്‍ച്ചയായും രേഖപ്പെടുത്തുക...

പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

No comments:

Post a Comment