Friday, February 19, 2016

ATTENTION ENGINEERS- PRICE USER GUIDE

LSGD ക്കു വേണ്ടിയുള്ള PRICE Software കുറവുകള്‍ പരിഹരിച്ചുകൊണ്ട് നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കുകയാണ്.......
തേര്‍ഡ് ഗ്രേഡ് ഓവര്‍സീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയുള്ളവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള Software mapping പൂര്‍ത്തിയായിക്കഴിഞ്ഞു.....
ഇതിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ഓരോ അസി.എന്‍ജിനീയറും ഓരോ എസ്റ്റിമേറ്റ് ക്രിയേറ്റ് ചെയ്ത് ഓവര്‍സീയര്‍മാര്‍ക്ക് ഫോര്‍വേഡ് ചെയ്യണമെന്നും അവര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് ആവശ്യമായ തിരുത്തലുകള്‍ വരുത്തി ഒബ്സര്‍വ്ഡ് ഡേറ്റാ അടക്കം AEE ക്ക് നല്‍കണമെന്നും AEE മാര്‍ അത് തങ്ങളുടെ ഓഫീസിലെ DB മാര്‍ക്ക് ഫോര്‍വേഡ് ചെയ്യണമെന്നും തുടര്‍ന്ന് EE മുഖേന SE ഓഫീസിലേക്കയക്കണമെന്നും ഈ പ്രവര്‍ത്തനങ്ങള്‍ 15-02-2016 വൈകുന്നേരം 5 നകം പൂര്‍ത്തീകരിക്കണമെന്നും കാണിച്ച് ചീഫ് എന്‍ജിനീയര്‍ ഉത്തരവായിട്ടുണ്ട്.....
എന്നാല്‍ മഹാ ഭൂരിപക്ഷം പേരും ഉത്തരവനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്...
ചില ജില്ലകളില്‍ FEELA യുടെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടികളില്‍ പങ്കെടുത്ത ഓവര്‍സീയര്‍മാര്‍ മതിയായ രീതിയിലുള്ള പരിശീലനം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന് പറയുകയുണ്ടായി.....
ഈ സാഹചര്യത്തിലാണ് പ്രത്യേക പരിശീലനമൊന്നുമില്ലാതെ PRICE ഉപയോഗിക്കുന്നതിന് കഴിയത്തക്കവിധമുള്ള ഒരു USER GUIDE നെ പറ്റി ചിന്തിച്ചത്...
അതിന്‍റെ സാക്ഷാത്കാരം ആണിത്.....
സ്ക്രീന്‍ ഷോട്ട് ഉള്‍്പപെടുത്തിയുള്ള ഈ USER GUIDE മുഖേന ഒരു പരിശീലനവുമില്ലാതെ  PRICE  ഉപയോഗിക്കാന്‍ ഒരാള്‍ പ്രാപ്തനാകും എന്ന കാര്യത്തില്‍ സംശയമില്ല......
ഇത് കൂടുതല്‍ സംമ്പുഷ്ടമാക്കുന്നതിനുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ട് എല്ലാവര്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു....

http://164.100.150.100:8080/price_lsgdrural/about എന്ന ലിങ്കില്‍ നിന്നും PRICE DEMO SITE ലേയ്ക്ക് നിങ്ങള്‍ക്കു പ്രവേശിക്കാം.....
പ്രീയപ്പെട്ട LSGD സുഹൃത്തുക്കള്‍ ഇതു പഠിച്ച് ബഹു.ചീഫ് എന്‍ജിനീയറുടെ നിര്‍ദ്ദേശപ്രകാരം എസ്റ്റിമേറ്റുകള്‍ തയ്യാറാക്കുകയും software കൂടുതല്‍ മെച്ചപ്പെത്താനും തെറ്റുകള്‍ ഉണ്ടെങ്കില്‍ അതു തിരുത്താനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കമന്‍റു ചെയ്യുകയും ചെയ്യണം......
ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ.....
ഇവിടെ പരിശീലന മാമാങ്കങ്ങളോ കോടികളുടെ ചെലവോ ഒന്നുമില്ല....
പഠിക്കുന്നതും പഠിപ്പിക്കുന്നതും നമ്മള്‍ തന്നെ....
യൂസര്‍ഗൈഡിനായി   ഇവിടെ ക്ലിക് ചെയ്യുക.  

2 comments:

  1. പ്രീയ സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ചു കൊണ്ട് യൂസര്‍ ഗൈഡ് വിപുലീകരിച്ചിട്ടുണ്ട്....

    ReplyDelete
  2. sr its very helpful.

    ReplyDelete