Tuesday, November 9, 2021

VALUATION UTILITY Ver.11

                           VALUATION UTILITY Ver.10ന് വലിയ രീതിയിലുള്ള പ്രതികരണമാണ് പ്രിയ സുഹൃത്തുക്കള് നല്കിയത്.ഒട്ടനവധി പുതിയ നിര്ദ്ദേശ്ശങ്ങളും തിരുത്തലുകളും വരികയുണ്ടായി. ഏറ്റവുമധികം പേര് ആവശ്യപ്പെട്ടത് കൂടുതല് ഇനങ്ങള് ഉള്പ്പെടുത്തണമെന്നതായിരുന്നു.ആ നിര്ദ്ദേശ്ശങ്ങള് പൂര്ണ്ണമായും ഉള്ക്കൊണ്ടുകൊണ്ട് പുതിയ VALUATION UTILITY Ver.11 അവതരിപ്പിക്കുന്നു. 

                പുതിയ വേര്ഷനില് CATTLE SHED ,TOILET എന്നീ രണ്ടു  ഷീറ്റുകള് കൂടി അധികമായി ഉള്പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബേസിക് ഡേറ്റായില് അളവുകള് രേഖപേപെടുത്തുമ്പോള് തന്നെ അതിന്റെ യൂണിറ്റ് കൂടി ഓട്ടേമാറ്റിക്കായി വരുന്ന രീതിയിലാണ് ഡിസൈന് ചെയ്തിരിക്കുന്നത്.

                           കാല വര്‍ഷം ആരംഭിച്ചിട്ടുള്ള സാഹചര്യത്തില്‍ പ്രകൃതി ക്ഷോഭ നാശനഷ്ടത്തിന്‍റെ വാലുവേഷന്‍ തയ്യാറാക്കുന്ന ചുമതല എല്‍.എസ്.ജി.ഡി  എന്‍ജിനീയറിംഗ് വിഭാഗത്തിന് ചെയ്യേണ്ടി വരും. അതിന് ഈ എക്സല്‍ ടൂള്‍ ഏറെ പ്രയോജന പ്രദമാണ്. പ്രകൃതിക്ഷോഭത്തില്‍  നാശനഷ്ടം നേരിട്ട കെട്ടിടത്തിന്‍റെ നഷ്ടപ്പെട്ട  ഇനങ്ങളുടെ അളവും കെട്ടിടത്തിന്‍റെ കാലപ്പഴക്കവും രേഖപ്പടുത്തിയാല്‍ വാലുവേഷന്‍ ലഭിക്കുന്ന തരത്തിലാണ്  ഈ ടൂള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം നാശനഷ്ടത്തിനിരയായ കിണറിന്‍റെ വാലുവേഷനും ഇത്തരത്തില്‍ ഇതിലൂടെ തയ്യാറാക്കാം. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2018  നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.
                                    ഇതോടൊപ്പം വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതലയും  ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. അതു കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

                 .               പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാല്യുവേഷന്‍ തുക എത്രയെന്നും Depreciation Constant  എത്രയെന്നും ബേസിക് ഡാറ്റാ വിന്‍ഡോയില്‍  കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. കാതലായ നിര്ദ്ദേശങ്ങള് നല്കി ഈ പ്രോഗ്രാം സംപുഷ്ടമാക്കാന് സഹായിച്ചുകൊണ്ടിരിക്കുന്ന പ്രത്യേകിച്ച് പ്രിയ സുഹൃത്ത് അനില് ഡി.ജെ അടക്കമുള്ള എല്ലാവരേടും നന്ദി അറിയിക്കുന്നു.

                                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

2 comments:

  1. ഇത് ശരിക്കും മികച്ച വിവരമാണ്. ഞാൻ നിരവധി ബ്ലോഗുകൾ സന്ദർശിച്ചിട്ടുണ്ട്, എന്നിരുന്നാലും ഏറ്റവും പ്രസക്തമായ വിവരങ്ങൾ ഇവിടെ കണ്ടെത്തി. ഞാൻ നിങ്ങളുടെ ബ്ലോഗ് സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, വിവരങ്ങൾ ഇവിടെ പോസ്റ്റ് ചെയ്യുന്നത് തുടരുക

    ReplyDelete
  2. FILE DOWNLOAD CHEYTHU.BUT PROTECTED AAN FILE.UNPROTECT CHEYYANDA PASSWORD ENTHAANENN PARAYAAMO SIR

    ReplyDelete