Thursday, November 26, 2020

PRICE III എത്രയും വേഗം നടപ്പിലാക്കണം

                            ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്‍റ് & എന്‍ജിനീയറിംഗ് വിഭാഗത്തില്‍  ഇ.എം.ബുക്ക്, ജിയോ ടാഗിംഗ് എന്നിവ എങ്ങനെ നടപ്പിലാക്കാമെന്നത്  സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബഹു ചീഫ് എൻജിനീയർ  എന്നേയും Er ഇ.മുഹമ്മദ് ഷഫീക്കിനേയും  ചുമതലപ്പെടുത്തുകയുണ്ടായി. തുടര്‍ന്ന് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതല്‍ ബില്‍ പേമെന്‍റ് വരെയുള്ള മുഴുവന്‍ ഘട്ടങ്ങളും ഉള്‍പ്പെടുത്തി എന്‍.ഐ.സി തയ്യാറാക്കിയ  PRICE III  ഞങ്ങള്‍ വിശദമായി പഠനവിധേയമാക്കുകയുണ്ടായി. അതീവ സന്തോഷത്തോടെ പറയട്ടെ....  ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുന്ന നമ്മുടെ വകുപ്പിലെ എൻജിനീയർമാരെ സംബന്ധിച്ചിടത്തോളം എല്ലാവിധമായ നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് ഒരു മരാമത്ത് പ്രവൃത്തിയുടെ എസ്റ്റിമേറ്റ്  തയ്യാറാക്കുന്നതു മുതൽ ഗുണനിലവാരത്തോടെ നിർവഹണം നടത്തി ധനവിനിയോഗം വരെ വളരെ എളുപ്പത്തിലും കാര്യക്ഷമമായും പൂർത്തീകരിക്കുന്നതിന് ഈ സോഫ്റ്റ്‌വെയർ ഒരു അനുഗ്രഹമായിരിക്കും എന്നത് നിസ്തര്‍ക്കമാണ്.

                   നിലവിലുള്ള പ്രൈസ് സോഫ്റ്റു വെയറില്‍ ഒട്ടനവധി പോരായ്മകള്‍ ഉണ്ടായിരുന്നു. അവയെല്ലാം പരിഹരിച്ച് തികച്ചും നൂതനമായ ഒരു ഇന്‍റര്‍ഫേസിലാണ് പ്രൈസ് 3 എന്‍.ഐ.സി വികസിപ്പിച്ചിട്ടുള്ളത്. കൂടാതെ വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം പ്രൈസ് സോഫ്റ്റു വെയര്‍ എന്നത് ഇനിയില്ല. എല്ലാ വകുപ്പിനും പൊതുവായി ഒറ്റ പ്ലാറ്റുഫോമിലുള്ളതാണ് പുതിയ പ്രൈസ് 3.  അതു കൊണ്ടു തന്നെ സര്‍ക്കാര്‍ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ഒരു ഏകീകൃത സ്വഭാവം വരുവാന്‍ പോകുന്നു. 

                            എഞ്ചിനീയർമാരുടെ സമയം ഏറ്റവും അധികം നഷ്ടപ്പെടുത്തുന്ന ഒന്നാണ് നിലവിലുള്ള M Book കൈകൊണ്ടെഴുതുന്ന സമ്പ്രദായം. ഇനിമുതൽ അളവുരേഖപ്പെടുത്തലും ചെക്ക്മെഷർമെന്റും ബില്ലംഗീകാരവുമെല്ലാം ഓണ്‍ലൈനായി നടക്കും. ഇതുകൂടാതെ ഇ-ടെൻഡറിങ്ങിൽ upload ചെയ്യേണ്ട സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റ് അടക്കമുള്ള ഡോക്യൂമെന്റുകൾ ഇതിലൂടെ ജനറേറ്റ് ചെയ്യാൻ കഴിയും എന്ന പ്രത്യേകതയും ഉണ്ട് .

                          കുറഞ്ഞസമയം കൊണ്ട്  അനേകം പദ്ധതികൾ രൂപീകരിച്ച് നിർമ്മാണം നടത്തി നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി എന്‍ജിനീയര്‍മാരുടെ കർമശേഷിയും സാങ്കേതികവൈദഗ്ദ്ധ്യവും ക്രിയാത്മകതയും ഇല്ലായ്മ ചെയ്യുന്ന നിലവിലെ സംവിധാനം പൂര്‍ണ്ണമായും ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.   സാങ്കേതിക മികവോടെയുള്ള ഒരു ഉയർത്തെഴുന്നേൽപ്പിനും ജോലിഭാരം കുറച്ച് സമയക്രമം പരിപാലിക്കുന്നതിനും ബഹു. സര്‍ക്കാരിന്‍റെ നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ട് പ്രവൃത്തി നിര്‍വ്വഹണം നടത്തുന്നതിലും  PRICE III  അത്ഭുതകരമായ മാറ്റമാണ് വരുത്താന്‍ പോകുന്നത്.

                        തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗത്തെ  കേരളത്തിലെ മികച്ച എൻജിനീയറിങ് വിഭാഗം ആക്കി മാറ്റുക എന്ന ദീർഘവീക്ഷണത്തോടെയും എൻജിനീയർമാരുടെ സാങ്കേതികപരിജ്ഞാനത്തെ കേവലം ക്ളറിക്കൽ ജോലികളിൽ തളച്ചിടാതെ  ജനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിൽ സാങ്കേതിക ഗുണമേന്മയുള്ള നിർമ്മിതി കളിലേക്ക് കേന്ദ്രീകരിപ്പിക്കുന്ന രീതിയിലും അവരുടെ ജോലി പുനഃക്രമീകരിക്കുക എന്ന മഹത്തായ ആശയത്തിലൂന്നിയും കർമ്മോത്സുകതയോടെ ഈ വകുപ്പിനെ നയിക്കുന്ന ബഹു. ചീഫ് എഞ്ചിനീയർ ശ്രീ. ജോൺസൺ സാറിന്റെ എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും ഈ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ ഞങ്ങള്‍ക്ക്  ഊർജ്ജം പകർന്നു എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്.
                         അതുപോലെതന്നെ എൽ ഐ ഡി ആൻഡ് ഇ ഡബ്ല്യുവി ലെയും പിഡബ്ല്യുഡി യിലെയും വിവിധ തലങ്ങളിലുള്ള എൻജിനീയറിങ് ഉദ്യോഗസ്ഥർ, എൻ ഐ സി യിലെ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ  എന്നിവരും ഈ സദുദ്യമത്തിന് എല്ലാവിധ സാങ്കേതിക സഹായങ്ങളും അറിവുകളും പകർന്നു നൽകിയിട്ടുണ്ട് എന്നതും പ്രത്യേകം സ്മരണീയമാണ്. വിശിഷ്യാ , പ്രൈസ് 3 യുടെ അമരക്കാരനായി പ്രവര്‍ത്തിക്കുന്ന പി.ഡബ്യു.ഡി അസി്റ്റന്‍റ് എന്‍ജിനീയര്‍ Er. ഷാന്‍ നമ്മുടെ സഹപ്രവർത്തകനായ Er. അനിൽ ഡി.ജെ എന്നവര്  ഈ ഉദ്യമത്തിൽ എല്ലാ അർത്ഥത്തിലും ഞങ്ങളെ  സഹായിക്കുകയും   റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സജീവസാന്നിധ്യമായി നിലകൊള്ളുകയും ചെയ്തിരുന്നു എന്ന കാര്യം പ്രത്യേകം എടുത്തു പറയുന്നു.
                            സാങ്കേതിക മികവാർന്ന നിർമ്മിതികൾ സൃഷ്ടിക്കുന്നതിന് അവശ്യമായ മനുഷ്യവിഭവശേഷി യഥാർത്ഥ ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിക്കുന്നതിന്  PRlCE III നടപ്പിലാക്കുന്നത് വഴി കഴിയും എന്നത് നിസ്തര്‍ക്കമാണ്. ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്പ്മെന്‍റ് &എന്‍ജിനീയറിംഗ് വിഭാഗം എന്ന്  പുനര്‍ നാമകരണം ചെയ്ത തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗത്തിന്‍റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് നമ്മുടെവകുപ്പിൽ PRICE III എത്രയുംവേഗം നടപ്പിലാക്കുന്നതിന് എല്ലാവരുടേയും പിന്തുണ ഉണ്ടാകണമെന്ന് അഭ്യര്ത്ഥിക്കുന്നു. പഠന റിപ്പോര്‍ട്ട് കാണുന്നതിനായി  ചീഫ് എന്‍ജിനീയറുടെ https://celsgdofficial.blogspot.com എന്ന ബ്ലോഗ് സന്ദര്ശിക്കുക .

2 comments:

  1. PRICE III യെ ക്കുറിച്ച് വളരെ ആഴത്തിൽ പഠിച്ചു ഇങ്ങനെ ഒരു റിപ്പോർട്ട് തയ്യാറാക്കിയതിന് സർ നും മുഹമ്മദ് ഷഫീക്ക് സർ നുമുള്ള അഭിനന്ദനങ്ങൾ ആദ്യമേ അറിയിക്കട്ടെ . ഈ ഉദ്യമത്തിൽ സർ നെ സഹായിച്ചപ്രൈസ് 3 യുടെ അമരക്കാരനായ ഷാൻ സർ നോടും അനിൽ സർ നോടുമുള്ള നന്ദിയും അറിയിക്കുന്നു. PRICE IIIയെ ക്കുറിച്ച് നല്ല രീതിയിൽ മനസ്സിലാക്കുവാൻ ഈ റിപ്പോർട്ട് പ്രയോജനപ്പെട്ടു.പ്രത്യേകിച്ച് RE ,OBSERVED DATA തയ്യാറാക്കൽ, ASSET UPDATION,E BILL എന്നീ പ്രവൃത്തികൾ കാര്യക്ഷമമായും സമയ ബന്ധിതമായും ചെയ്യാമെന്നുള്ള അറിവ് കൂടുതൽ ഊർജ്ജം പകരുന്നു. AS, എഗ്രിമെൻറ് , EMB,HINDRANCE രജിസ്റ്റർ, ഫയൽ സിസ്റ്റം, സമയബന്ധിതമായി പൂർത്തിയാക്കാത്ത വർക്കുകൾക്കു ബില്ലിൽ നിന്നും നേരിട്ട് ഫൈൻ പിടിക്കുന്നത് ഉൾപ്പടെയുള്ള ഓപ്ഷൻസ്‌ ഇവയെല്ലാം ഈ സോഫ്ട്‍വെയറിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുവാൻ പ്രേരിപ്പിക്കുന്നു. പ്രോഗ്രസ്സ് ലുള്ള ഓഡിറ്റ് മോഡ്യൂൾ,പ്രൊപോസൽ ലുള്ള പെർഫോമൻസ് മോഡ്യൂൾ എന്നിവയും എത്രയും പെട്ടെന്നു തന്നെ ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നു.ഒരിക്കൽ കൂടി നന്ദി ....എല്ലാവർക്കും

    ReplyDelete
  2. Need a Debt Loan To Pay Off Bills?
    Take control of your debt today
    Available Now Business Expansion Loan Offer?
    Do you need a loan to pay off Bills?
    Do you need a loan?
    Do you need Personal Loan?
    Business Expansion Loan?
    Business Start-up, Education,
    Debt Consolidation Loan
    Hard Money Loans
    Loan for any thing ?
    We offer loan at low interest rate of 3%
    Loan with no credit check,
    Email us: financialserviceoffer876@gmail.com
    Call or add us on what's app +918929509036

    ReplyDelete