സര്‍ക്കാര്‍ ഉത്തരവുകളേയും ചട്ടങ്ങളേയും സംബന്ധിച്ചുള്ള അജ്ഞത മൂലം
പൊതുജനങ്ങള്‍ക്ക് ഔദ്യോഗിക തലത്തില്‍ സമയബന്ധിതമായി ലഭിക്കേണ്ട പല
സേവനങ്ങളും ലഭ്യമാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഗുരുതരമായ
കൃത്യവിലോപം ഉണ്ടാകുന്നുണ്ട്. കൂടാതെ ഓഡിറ്റ് സമയത്ത് അനാവശ്യമായ ഓഡിറ്റ്
തടസ്സങ്ങളില്‍ പെട്ട് പുതുതലമുറയിലെ ഉദ്യോഗസ്ഥര്‍ വലയാറുമുണ്ട്.
പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഉത്തരവുകള്‍ പരതി എടുക്കുന്നതില്‍ പലരും
പരാജയപ്പെടുന്നു. പലരും പഴയ ഉത്തരവുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട്
വിളിക്കാറുമുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലയില്‍ വിഷയാടിസ്ഥാനത്തില്‍
തദ്ദേശസ്വയംഭരണവകുപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട സര്‍ക്കാര്‍
ഉത്തരവുകളെ ക്രോഡീകരിച്ച് ലഭ്യമാക്കുന്നതിനായി സഹായി ഡോട് കോമില്‍ പുതുതായി
ഒരു ടാബു കൂടി സര്‍ക്കാര്‍ ഉത്തരവുകള്‍
എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുതുതായി ഇറങ്ങുന്ന ഉത്തരവുകള്‍ അപ്പോള്‍ തന്നെ ഇതില്‍ അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്. പ്രീയപ്പെട്ട എന്‍ജിനീയറിംഗ്
സുഹൃത്തുക്കള്‍ ഇത് പരിശോധിച്ച് ഇതില്‍ പെടാത്തതും എന്നാല്‍
പ്രാധാന്യമുള്ളതുമായ ഉത്തരവുകള്‍ ഉണ്ടെങ്കില്‍ ആയത് pdf ഫോര്‍മാറ്റില്‍
email ആയോ Whatsapp ആയോ അയച്ചു തന്നാല്‍ അതു കൂടി ഉള്‍പ്പെടുത്തുന്നതാണ്.
circular no db(3)9058/17 /CE /LSGD DT16/3/2018 available aano.pls
ReplyDelete