Thursday, August 22, 2019

TENDER NOTICE CREATOR Ver.8

                                   ഇപ്പോള്‍ മരാമത്തു പ്രവൃത്തികള്‍ ടെന്‍ഡര്‍ ചെയ്യുന്ന സമയമാണല്ലോ. TENDER NOTICE CREATOR ന് പ്രതീക്ഷിച്ചതിലേറെ പിന്തുണയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിദ്ദേശങ്ങളും  പ്രിയ സുഹൃത്തുക്ക നല്കി എന്നത് എന്നെ ആവേശഭരിതനാക്കുന്നു. പ്രിയ സുഹൃത്ത് അനില്‍ ഡി.ജെ, അസി. എന്‍ജിനീയര്‍ ഒട്ടനവധി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിനോടുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. സ്വാഗതാര്‍ഹമായ ഈ നിര്‍ദ്ദേശങ്ങള്‍  ഉപ്പെടുത്തിക്കൊണ്ട്   TENDER NOTICE CREATOR   Ver.8 അവതരിപ്പിക്കുന്നു. 
                             പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം മാനുവല്‍ ടെന്‍ഡറിന്  12 ശതമാനം GST യും 1 ശതമാനം പ്രളയ സെസും , ഇ - ടെന്‍ഡറിന് 5000 രൂപക്ക് മുകളില്‍ 18 ശതമാനം GST യും 1 ശതമാനം പ്രളയ സെസും ഈടാക്കേണ്ടതുണ്ട്. GST എത്ര ശതമാനം എന്ന് സെലക്ട് ചെയ്യാനുള്ള ഒപ്ഷന്‍ പുതിയ വെര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
                             ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് 100 പ്രവൃത്തികക്കു വരെ തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില , നിശ്ചിത  ശതമാനം GST ഉള്‍പ്പെടെ വരത്തക്ക രീതിയിലാണ് ടൂള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.    പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനത്തിനായുള്ള അജണ്ടാ കുറിപ്പും  ഇതിലൂടെ ജനറേറ്റ് ചെയ്യപ്പെടും. കോപ്പി ചെയ്ത് സകര്‍മ്മയില്‍ പേസ്റ്റ് ചെയ്താല്‍ മതി.
                                മലയാളം യൂണിക്കോട് അധിഷ്ടിത പ്രോഗ്രാമായതിനാല്‍ നിങ്ങളുടെ കന്പ്യൂട്ടറില്‍ Anjali old lipi മലയാളം യൂണിക്കോട് ഫോണ്ട് ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക. തുടര്‍ന്നും കാതലായ നിർദ്ദേശങ്ങൾ പ്രതീക്ഷിയ്ക്കുന്നു.

2 comments:

  1. sir, ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്നില്ലല്ലോ ?

    ReplyDelete