Wednesday, July 31, 2019

E - DOCUMENTS CREATOR Ver.14

                           പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ-ടെൻഡറിംഗിനായി നിലവില്‍ ഉപയോഗിക്കുന്ന സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റ് (SBD) 6-12-2011 മുതൽ ഉപയോഗിച്ചു വരുന്നതാണ്. എന്നാല്‍ സാങ്കേതിക തലത്തിലും സാമ്പത്തിക തലത്തിലും 2012 ലെ പിഡബ്ല്യുഡി മാനുവൽ പരിഷ്കരിച്ചതിനുശേഷം, നിലവിലുള്ള സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്‍റില്‍ , Bid Security , Bid Submission, tender fee, Performance Guarantee,Additional Performance Guarantee, Defect Lability Period മുതലായ കാര്യങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. ഈ സാഹചര്യത്തില്‍ കാലാനുസൃതമായി നിലവിലെ ആവശ്യകതകളുമായി യോജിക്കുന്ന തരത്തിൽ സമഗ്രമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി , പുതുക്കിയ പിഡബ്ല്യുഡി മാനുവൽ 2012 ന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റ് പരിഷ്കരിക്കുകയും ബഹു. സര്‍ക്കാര്‍ 09-08-2017 ലെ GO(P) No. 03/2017/PWD പ്രകാരം ആയത് അംഗീകരിക്കുകയും PWD തുടങ്ങിയ വകുപ്പുകളില്‍ നടപ്പാക്കുകയും  ചെയ്തിട്ടുണ്ട്. 
                   ഈ സാഹചര്യത്തില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്നതിന്‍റെ  അടിസ്ഥാനത്തില്‍ സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റ് ജനറേറ്റ് ചെയ്യുന്ന വിധത്തില്‍ E Documents Creator Ver.14 അവതരിപ്പിക്കുന്നു. പൂര്‍ണ്ണമായും നിലവിലുള്ള PWD Manual , സര്‍ക്കാര്‍ അംഗീകരിച്ച സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റ് എന്നിവയെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ബിഡ് സെക്യൂരിറ്റി, ടെന്‍ഡര്‍ ഫീ എന്നിവ സ്വയം കണക്കുകൂട്ടപ്പെടുന്നു.ഏതു ക്ലാസിലുള്ള കരാറുകാരന് പ്രവൃത്തി ഏറ്റെടുക്കാമെന്ന വിവരവും സ്വയം രേഖപ്പെടുത്തുന്നു. പുതിയ നിര്ദ്ദേശപ്രകാരം ടെന്‍ഡര്‍ ഫീയില്‍ 18 ശതമാനം GST കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
                    കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് എന്‍റെ നിസീമമായ നന്ദി .പ്രിയ സുഹൃത്ത് അനില്‍ ഡി.ജെ, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഒട്ടനവധി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിനോടുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

1 comment: