പ്രകൃതി ക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ട
കെട്ടിടങ്ങളുടെ വാലുവേഷന്‍ തയ്യാറാക്കി
അധികാരികള്‍ക്ക് കൈമാറാന്‍ വേണ്ടി ഒരുക്കിയ എക്സല്‍ ടൂളില്‍ ചില
മാറ്റങ്ങള്‍ അത്യാവശ്യമാണെന്ന് പ്രിയ സുഹൃത്തുക്കള്‍ ആവശ്യപ്പെടുകയുണ്ടായി.
കെട്ടിടങ്ങളുടെ വാലുവേഷന്‍ ആണ് തയ്യാറാക്കേണ്ടതെന്നും പുനര്‍
നിര്‍മ്മാണത്തിനാവശ്യമായ എസ്റ്റിമേറ്റല്ലെന്നും ആയതിനാല്‍ കെട്ടിടത്തിന്‍റെ
കാലപ്പഴക്കം അനുസരിച്ച് വാലുവേഷന്‍ തയ്യാറാക്കപ്പെടുന്ന രീതിയില്‍ ടൂള്‍
പരിഷ്കരിക്കണമെന്നും ആണ് ഭുരിപക്ഷം പേരും ആവശ്യപ്പെട്ടത്. അതിന്‍റെ
അടിസ്ഥാനത്തില്‍ ഡിപ്രീസിയേഷന്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് VALUATION
UTILITY Ver.8 അവതരിപ്പിക്കുന്നു.
നാശനഷ്ടം നേരിട്ട കെട്ടിടത്തിന്‍റെ നഷ്ടപ്പെട്ട
ഇനങ്ങളുടെ അളവും കെട്ടിടത്തിന്‍റെ കാലപ്പഴക്കവും രേഖപ്പടുത്തിയാല്‍ വാലുവേഷന്‍ ലഭിക്കുന്ന തരത്തിലാണ് ഈ
ടൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം നാശനഷ്ടത്തിനിരയായ കിണറിന്‍റെ വാലുവേഷനും ഇത്തരത്തില്‍ ഇതിലൂടെ തയ്യാറാക്കാം. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും DSR 2016 നെ അടിസ്ഥാനമാക്കി വാലുവേഷന്‍
തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.
ഇതോടൊപ്പം വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ
ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത് നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ്
എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതലയും ഇപ്പോള്‍ എന്‍ജിനീയറിംഗ്
വിഭാഗത്തിനാണ്. അതു കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
. പ്രാദേശികമായി
ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍
ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍
കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്നും Depreciation Constant എത്രയെന്നും ബേസിക് ഡാറ്റാ വിന്‍ഡോയില്‍ കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ
നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക
No comments:
Post a Comment