Thursday, November 15, 2018

E - DOCUMENTS CREATOR Ver.13

                              ടെന്‍ഡര്‍ നിബന്ധനകളില്‍  ഒട്ടനവധി പുതിയ കൂട്ടി ചേര്‍ക്കലുകള്‍  പുതുക്കിയ സര്‍ക്കാര്‍   ഉത്തരവ് പ്രകാരവും ബഹു. ചീഫ് എന്‍ജിനീയറുടെ സര്‍ക്കുലര്‍ പ്രകാരവും  വന്നിട്ടുണ്ട്. അതു കൂടി  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള   പുതുക്കിയ E -Documents creator Ver.13 അവതരിപ്പിയ്ക്കുന്നു. .ഇതുപയോഗിച്ച് ഡോക്കുമെന്‍റുകള്‍ തയ്യാറാക്കിയ ശേഷം pdf ഫോര്‍മാറ്റിലേയ്ക്ക് file Convert ചെയ്ത് upload ചെയ്യാവുന്നതാണ്. 
             നിലവിലുള്ള PWD Manual നെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്‍റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. നിരതദ്രവ്യം, ടെന്‍ഡര്‍ ഫീ എന്നിവ സ്വയം കണക്കുകൂട്ടപ്പെടുന്നു.ഏതു ക്ലാസിലുള്ള കരാറുകാരന് പ്രവൃത്തി ഏറ്റെടുക്കാമെന്ന വിവരവും സ്വയം രേഖപ്പെടുത്തുന്നു.   പുതിയ നിര്‍ദ്ദേശപ്രകാരം ടെന്‍ഡര്‍ ഫീയില്‍ 12 ശതമാനം GST കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
                          കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന  പ്രീയ സുഹൃത്തുക്കള്‍ക്ക്   എന്‍റെ  നിസീമമായ നന്ദി .പ്രിയ സുഹൃത്ത് അനില്‍ ഡി.ജെ, അസി. എന്‍ജിനീയര്‍ ഒട്ടനവധി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിനോടുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ..എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

No comments:

Post a Comment