പ്രീയ സുഹൃത്തുക്കളെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെ എക്സലിന്‍റെ കള്ളികളില്‍ ഒതുക്കുക എന്നത് എക്കാലത്തേയും ഒരു വലിയ സ്വപ്നമായിരുന്നു.കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അതിന്‍റെ
പണിപ്പുരയിലായിരുന്നുവെങ്കിലും പല തവണയും പരാജയമായിരുന്നു ഫലം .
എന്‍ജിനീയര്‍മാരും പഞ്ചായത്തു ജീവനക്കാരും സര്‍വ്വീസ് ജീവിതത്തില്‍ എറ്റവും
കൂടുതല്‍ ശിക്ഷണ നടപടികള്‍ നേരിടുന്നത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി
ബന്ധപ്പെട്ടാണ്. ചട്ടങ്ങളിലുള്ള അശ്രദ്ധയും അജ്ഞതയും ആണ് ഇതിനുള്ള മുഖ്യ
കാരണം. ഇതിന് ഒരു പരിഹാരമെന്ന നിലയിലാണ് ഈ എക്സല്‍ ടൂളിനെ പറ്റി ചിന്ത
തുടങ്ങിയത്. പൂര്‍ണ്ണമായും വിജയിച്ചു എന്ന് അവകാശപ്പെടു ന്നില്ലെങ്കിലും ഏറെ
മുന്നോട്ടു പോകാന്‍ കഴിഞ്ഞു എന്ന് അഭിമാനത്തോടെ പറയട്ടെ.
ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ
കൈകളിലേയ്ക്ക് ഇതിന്‍റെ ആദ്യ പതിപ്പ് നല്‍കിയപ്പോള്‍
കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല എന്ന് ഖേദത്തോടെ പറയാ തിരിയ്ക്കാന്‍ വയ്യ. 1033 പേര്‍
ഇതിനകം ഇത് ഡൌണ്‍ലോഡ് ചെയ്തു എങ്കിലും അപൂര്‍വ്വം ചില രൊഴിച്ച് ആരും പ്രതികരിച്ച്
കണ്ടില്ല. ഇത്രയധികം പേര്‍ ഇതുപയോഗിയ്ക്കുന്നു എന്നത് എന്നെ ആവേശഭരിതനാക്കുന്നു..
ഈ പുതിയ വെര്‍ഷനില്‍ മതില്‍ നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം,മൊബൈല്‍ ടവര്‍ നിര്‍മ്മാണം എന്നിവയുടെ റിപ്പോര്‍ട്ടു കൂടി ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ മുന്‍ വെര്‍ഷനില്‍ ശ്രദ്ധയില്‍ പെടാതെ പോയ ഒട്ടനവധി തെറ്റുകളും ഇതില്‍ പരിഹരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കൂടി നിര്‍ബന്ധമായും നോക്കേണ്ടതാണ്.എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം അത് ഇ മെയില്‍ ചെയ്യുക. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment