പ്രീയ സുഹൃത്തുക്കളെ
DSR Analizer Ver. 6 ഒറ്റ ദിവസം കൊണ്ടു തന്നെ ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ പ്രീയ സുഹൃത്തുക്കളും ഗുരുനാഥന്മാരും നല്‍കുകയുണ്ടായി. ആലപ്പുഴ അസി. എക്സി.എന്‍ജിനീയര്‍ ഭദ്രന്‍ പിള്ള സാറിന്‍റെ വിലയിരുത്തലുകള്‍ എന്നെ ഏറെ സഹായിച്ചു. നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി DSR Analizer Ver. 7 അവതരിപ്പിയ്ക്കുന്നു. പൂര്‍ണ്ണമായും ശരി എന്ന് അവകാശപ്പെടുന്നില്ലെങ്കിലും LSGD, PWD തുടങ്ങിയ മുഴുവന്‍ സര്‍ക്കാര്‍ മേഖലയിലെ എന്‍ജിനീയര്‍മാര്‍ക്കും ഇത് ഉപകാരപ്പെടും എന്ന് അഭിമാനത്തോടെ പറയട്ടെ...ഭാവിയില്‍ DSR നിരക്കുകള്‍ പരിഷ്കരിയ്ക്കുന്പോള്‍ ബേസിക് റേറ്റുകളില്‍ മാത്രം മാറ്റം വരുത്തി നിമിഷങ്ങള്‍ കൊണ്ട് ഒബ്സര്‍വഡ് ഡേറ്റ അടക്കം തയ്യാറാക്കാന്‍ കഴിയും. കഴിഞ്ഞ ഒരു മാസത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലം സുഹൃത്തുക്കളുടെ കൈകളിലേയ്ക്ക് നല്‍കുന്നു.
നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു.താഴെയുള്ള
കമന്‍റ് ബോക്സില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയാല്‍ ബ്ലോഗിലെത്തുന്ന
എല്ലാവര്‍ക്കും അത് കാണാന്‍ കഴിയും....
പ്രോഗ്രാം ഡൗൺലോഡ്
ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment