Sunday, October 5, 2014

  പ്രീയ സുഹൃത്തുക്കളെ
 സര്‍ക്കാര്‍ സേവനത്തില്‍ ഇന്ന് ഞാന്‍ ഒരു നാഴികക്കല്ല് പിന്നിടുന്നു....
 1989 ഒക്ടോബര്‍ അഞ്ചാം തീയതി ശാസ്താംകോട്ട പഞ്ചായത്തില്‍ ഓവര്‍സീയറായി തുടങ്ങിയ ഔദ്യോഗിക ജീവിതം സില്‍വര്‍ ജുബിലിയില്‍ എത്തി നില്‍ക്കുന്ന സുന്ദര നിമിഷം.......
തിരിഞ്ഞുനോക്കുന്പോള്‍ അഭിമാനിയ്ക്കാന്‍ ഏറെ കാര്യങ്ങള്‍ ഈ സേവന ജീവിതം എനിയ്ക്ക് നല്‍കി.ജോലിഭാരം കൊണ്ട് വീര്‍പ്പു മുട്ടിയ എന്‍റെ സഹപ്രവര്‍ത്തകരായ പഞ്ചായത്ത് ജീവനക്കാരുടെ സര്‍വ്വീസ് ജീവിതത്തില്‍ ചില എക്സല്‍ ടൂളുകളിലൂടെ വന്‍പിച്ച മാറ്റം വരുത്താന്‍ കഴിഞ്ഞു എന്നത് തന്നെയാണ് എന്നെ ഏറ്റവും ആഹ്ലാദ ഭരിതനാക്കുന്നത്.അര്‍ഹിയ്ക്കുന്നതിലേറെ പ്രോല്‍സാഹനങ്ങളും അഭിനന്ദനങ്ങളും കൊണ്ട് എന്‍റെ കര്‍മ്മ പഥത്തില്‍ ഊര്‍ജ്ജം പകര്‍ന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് , പ്രത്യേകിച്ചും വടക്കന്‍ ജില്ലക്കാരായ സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി....
എന്‍റെ എളിയ പരിശ്രമങ്ങളെ പൊതുജനശ്രദ്ധയിലെത്തിച്ച മാതൃഭൂമി, മലയാളമനോരമ,ദേശാഭിമാനി,കേരളകൌമുദി,ജനയുഗം അടക്കമുള്ള പത്രമാധ്യമങ്ങള്‍, പ്രത്യേകിച്ചും എഡിറ്റേറിയല്‍ പേജില്‍ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ച മാതൃഭൂമി ദിനപത്രം......
 എല്ലാറ്റിനുമുപരി സൈബര്‍ ലോകത്ത് സ്വന്തമായൊരു ബ്ലോഗിലൂടെ സൌജന്യമായി എനിയ്ക്കൊരിടം നല്‍കിയ ഗൂഗിള്‍.......
വിമര്‍ശനങ്ങളും പ്രോല്‍സാഹനങ്ങളുമായി കൂടെ നില്‍ക്കുന്ന ഫെയ്സ്ബുക്ക് സുഹൃത്തുക്കള്‍.....
എല്‍.എസ്.ജി.ഡി എന്‍ജിനീയറിംഗ് സുഹൃത്തുക്കള്‍........
ഫെയ്സ്ബുക്ക് പേജിലൂടെ എന്‍റെ സില്‍വര്‍ജുബിലി ഓര്‍ത്ത് വച്ച് നല്ല വാക്കുകളിലൂടെ പോസ്റ്റ് ചെയ്ത പ്രിയ സുഹൃത്ത് വിനോദ്......
എല്ലാവരോടും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി പറയുന്നു........
എല്ലാറ്റിനുമുപരി എന്‍റെ എല്ലാ കുറവുകളും ഉള്‍ക്കൊണ്ടു കൊണ്ട് എന്‍റെ കര്‍മ്മപഥത്തില്‍ എന്നെ സ്വതന്ത്രനായി വിട്ട.......എല്ലാത്തിനും എനിയ്ക്ക് പിന്തുണ നല്‍കിയ ജീവിത സഖിയ്ക്കും നന്ദി....
ഒപ്പം മുനയുള്ളമൌനം കൊണ്ട് അവഗണിച്ച സുഹൃത്തുക്കള്‍ .....
പരിഹാസശരങ്ങള്‍ കൊണ്ട് എന്‍റെ കര്‍മ്മപഥത്തെ ഇ്ലലാതാക്കാന്‍ ശ്രമിച്ചവര്‍ .....
അവരോടും നന്ദിയുണ്ട്.....
കാരണം ജീവിതത്തിന്‍റെ ഈ കാലയളവില്‍ ഒരുപാടു സത്യങ്ങള്‍ എന്നെ പഠിപ്പിച്ചത് നിങ്ങളാണ്....
നന്ദി സുഹൃത്തുക്കളെ......നന്ദി......ഒരായിരം നന്ദി........

No comments:

Post a Comment