Friday, October 17, 2014

ATTENTION ENGINEERS- GUIDELINES ON E TENDERING.


                     അഞ്ചു ലക്ഷത്തിന് മുകളിലുള്ള എല്ലാ പ്രവൃത്തികളും ഇ ടെന്‍ഡര്‍ മുഖേന നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  ഇതിന്റെ ഭാഗമായി എല്ലാ എന്‍ജിനീയര്‍മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ എടുത്തിട്ടുണ്ടെങ്കിലും തുടര്‍ നടപടികള്‍ അറിയാതെ പലരും ബുദ്ധിമുട്ടുകയാണ്. അവരുടെ അറിവിലേയ്ക്കായി ഇ ടെന്‍ഡര്‍ സംബന്ധമായി ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നു.
1.         ഇ ടെന്‍ഡര്‍ ഒറിജിനല്‍ സൈറ്റിലും ഡെമോ സൈറ്റിലും പ്രവേശിയ്ക്കാന്‍
www.sahaayidotcom.blogspot.in എന്ന ഈ ബ്ളോഗിന്റെ വലതുവശത്ത് കാണുന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ മതിയാകും.
2.         ഒറിജില്‍ സൈറ്റിലും ഡെമോ സൈറ്റിലും പ്രവേശിയ്ക്കാന്‍ ഒരു user ID യും password ഉം നിര്‍ബന്ധമാണ്.
3.         ഇ ടെന്‍ഡര്‍ ഒറിജില്‍ സൈറ്റില്‍ പ്രവേശിയ്ക്കാനുള്ളLogin ID യ്ക്കു വേണ്ടി ചീഫ് എന്‍ജിനീയറുടെ വെബ്സൈറ്റിലുള്ള പ്രഫോര്‍മാ പേജിലെ നിര്‍ദ്ദിഷ്ട ഫോമില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നോഡല്‍ ഓഫീസര്‍ക്ക് ഇ മെയില്‍ അയയ്ക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു Login ID ഇ മെയില്‍ ആയി ലഭിയ്ക്കും. അതിന് ശേഷം ഇ ടെന്‍ഡര്‍ ഒറിജിനല്‍ സൈറ്റിലെ Login ID കോളത്തിന് താഴെയായി കാണുന്ന Forgot/Generate password എന്നതില്‍ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് കിട്ടുന്ന സ്ക്രീനില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് password Create ചെയ്യുക.
4.         ഇ ടെന്‍ഡര്‍ ഡെമോ സൈറ്റില്‍ പ്രവേശിയ്ക്കാനുള്ള Login ID യ്ക്കു വേണ്ടി നിങ്ങളുടെ
Name, Designation, Official Address, E mail ID (Personal & Official), Mobile No. എന്നീ വിവരങ്ങള്‍ helpetender@gmail.com ലേക്ക് ഇ മെയില്‍ അയയ്ക്കണം. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു Login ID ഇ മെയില്‍ ആയി ലഭിയ്ക്കും. അതിന് ശേഷം ഇ ടെന്‍ഡര്‍ ഡെമോ സൈറ്റിലെ Login ID കോളത്തിന് താഴെയായി കാണുന്ന Forgot/Generate password എന്നതില്‍ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് കിട്ടുന്ന സ്ക്രീനില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് password Create ചെയ്യുക.
5.         ഇ ടെന്‍ഡര്‍ ഒറിജിനല്‍ സൈറ്റ് ഓപ്പണ്‍ ചെയ്യുക. അതിന്റെ ഇടതു വശത്ത്
Site compatibility എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് കാണുന്ന സ്ക്രീനില്‍ Java enabled എന്നതിനു നേരെ No എന്ന് കാണുന്നുവെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ Java ഇന്‍സ്റ്റാള്‍ ചെയ്യുക.
6.         നിങ്ങളുടെ Browser Mozilla Firefox ആണെങ്കില്‍ അതിന്റെ മുകള്‍ വലതു മൂലയ്ക്ക് കാണുന്ന സെറ്റിംഗ്സ് ടാബ് തുറന്ന് അതിലെ Add in- Plug in Open ചെയ്യുക. അതില്‍  Java കണ്ടെത്തി അത് Always activate എന്ന option ല്‍ ആക്കുക.
7.         ഇനി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ Control panel  open ചെയ്യുക. തുടര്‍ന്ന് view വില്‍
small icons എന്നാക്കി Java കണ്ടെത്തുക. അത് തുറന്ന് സെക്യൂരിറ്റി ടാബ് മീഡിയം ലെവല്‍ ആക്കുക.
8.         ഇ ടെന്‍ഡര്‍ ഒറിജിനല്‍ സൈറ്റ് വീണ്ടും തുറക്കുക.Login ID യും (ഇത് നിങ്ങളുടെ
E mail ID തന്നെയാകും.)password ഉം ഉപയോഗിച്ച് സൈറ്റില്‍ കയറുക. DSC Token USB Port ല്‍ കുത്തിയ ശേഷം ഇപ്പോള്‍ കാണുന്ന സ്ക്രീനില്‍ Add signing in certificate എന്ന ബട്ടണില്‍ ക്ളിക്ക് ചെയ്യുക. ഇപ്പോള്‍ Signing Certificate കൂട്ടിചേര്‍ക്കപ്പെടുന്നത് കാണാം. ഇതു പോലെ
Encription Certificate ഉം കൂട്ടിച്ചേര്‍ക്കുക.
9.Browser Close ചെയ്ത ശേഷം വീണ്ടും തുറക്കുക.Login ID യും password ഉം ഉപയോഗിച്ച് സൈറ്റില്‍ കയറുക. ഇപ്പോള്‍ സ്ക്രീനില്‍ നിങ്ങള്‍ക്ക് LOGIN എന്ന ബട്ടണ്‍ കാണാം. ഇതില്‍ ക്ളിക്ക് ചെയ്തു കൊണ്ട്  ഇ ടെന്‍ഡര്‍ നടപടികളിലേയ്ക്ക് നിങ്ങള്‍ക്ക് പ്രവേശിയ്ക്കാം.
10.       ഇ ടെന്‍ഡര്‍ ഒറിജിനല്‍ സൈറ്റില്‍ ചെയ്ത എല്ലാ നടപടിക്രമങ്ങളും അതേ പോലെ ചെയ്തു കൊണ്ട് ഇ ടെന്‍ഡര്‍ ഡെമോ സൈറ്റിലും നിങ്ങള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ രജിസ്റര്‍ ചെയ്യാവുന്നതാണ്.  ഇ ടെന്‍ഡര്‍ ഡെമോ സൈറ്റ് പരിശീലനം നടത്താനായി ഉപയോഗിയ്ക്കാം.
11.       ഇ ടെന്‍ഡറിംഗ് എങ്ങനെയെന്നറിയാന്‍ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിയുള്ള ലഘുലേഖ വായിയ്ക്കുക. ലഘുലേഖയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക. സംശയദുരീകരണത്തിന് Mobile No.  സഹിതം   helpetender@gmail.com എന്നതിലേയ്ക്ക് മെയില്‍ ചെയ്താല്‍ മറുപടി ലഭിയ്ക്കുന്നതാണ്.

No comments:

Post a Comment