ചാത്തന്നൂർ പഞ്ചായത്തിന്റെ സമഗ്ര വിവരങ്ങൾ ഒരു മൗസ് ക്ലിക്കിലൂടെ ലോകതിന്റെ
ഏതു കോണിലുമുള്ള മലയാളിക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2009
ജനുവരി 25 ന് ചാത്തന്നൂർ പഞ്ചായത്തിന്റെ ബ്ലോഗിനു രൂപം നൽകിയത് .തുടർന്നു
ജോലിഭാരം കൊണ്ട് വീർപ്പു മുട്ടിയിരുന്ന പഞ്ചായത്തു ജീവനക്കർക്കു ആശ്വാസമായി
22 എക്സൽ പ്രോഗ്രാമുകൾ കൂടി ബ്ലോഗിലൂടെ ലഭ്യമാക്കി.ഇതിനു എന്റെ
സഹപ്രവർത്തകരിൽ നിന്നും ലഭിച്ച സ്വീകരണം വാക്കുകൾക്കതീതമായിരുന്നു. നാലു
വർഷത്തെ ഔദ്യോഗിക സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി
ചാത്തന്നൂർ പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകേണ്ടി വന്ന സാഹചര്യത്തിൽ
ചാത്തന്നൂർ പഞ്ചായത്തിന്റെ ബ്ലോഗിന്റെ തുടർ പ്രവർത്തനം പുതിയ സാരഥികളെ
ഏൽപ്പിച്ച് വിട പറയേണ്ടി വന്നുവെങ്കിലും കേരളത്തിലെ ഒട്ടനവധി പഞ്ചായത്തുകൾ
തുടർന്നും ബ്ലോഗിലൂടെയുള്ള സേവനം ആവശ്യപ്പെടുകയുണ്ടായി.ആ ആവശ്യം വിനയപൂർവം
സ്വീകരിച്ചുകൊണ്ട് സഹായി ഡോട് കോം എന്ന പേരിൽ ഒരു പുതിയ ബ്ലോഗ്
ആരംഭിക്കുകയാൺ.ഇതുവരെ എനിക്കു നൽകിയ പിന്തുണയും പ്രോൽസാഹനങ്ങളും തുടർന്നും
ഉണ്ടാകണമെന്ന അഭ്യർഥനയോടെ ഈ ബ്ലോഗ് സവിനയം നിങ്ങൾക്കായി സമർപ്പിക്കുന്നു.
No comments:
Post a Comment