DAR 2021 ANALIZER എക്സൽ ടൂളിന് വളരെ ആവേശകരമായ പ്രതികരണമാണ് പ്രീയ സുഹൃത്തുക്കളിൽ നിന്നും ലഭിച്ചത്.. ഇതിനോടകം നൂറു കണക്കിന് പേർ ഇ മെയിലിലൂടെ ഈ എക്സൽ ടൂൾ ആവശ്യപ്പെടുകയുണ്ടായി... ഉപയോഗിച്ചവർ ടൂളിൽ കണ്ട ചില പിഴവുകളും കൂടുതൽ ഉപയോഗക്ഷമമാക്കാനുള്ള കുറെ നിർദേശങ്ങളും ചൂണ്ടി കാണിക്കുകയുണ്ടായി...
ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ടൂളിൽ ഉപയോഗിച്ചിട്ടുള്ള ചില മെറ്റീരിയൽസിന്റെ അടിസ്ഥാന നിരക്കുകളും CPWD പ്രസിദ്ധപ്പെടുത്തിയിട്ടുള്ള DSR ലെ നിരക്കുകളും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെന്നതായിരുന്നു. ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തിയതിൽ PRICE 3 യിൽ ഉൾപ്പെടുത്തിയിട്ടുള്ള നിരക്കുകളിൽ ദശാശം കഴിഞ്ഞുള്ള സംഖ്യകൾ പൂജ്യമായി റൗണ്ട്ചെയ്താണ് വന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു.. എന്നാൽ പ്രൈസിന്റെ ഡാറ്റാ അനാലിസിസിൽ ഈ നിരക്കുകൾ ശരിയായി തന്നെയാണ് എടുത്തിട്ടുള്ളത്.PRICE 3 യിലെ നിരക്കുകൾ അത് പോലെ കോപ്പി ചെയ്ത് ഉപയോഗിച്ചതിൽ വന്ന ഈ നിരക്ക് വ്യത്യാസം പരിഹരിച്ചുകൊണ്ട് DAR 2021 ANALIZER ver. 2 പബ്ലിഷ് ചെയ്തിരുന്നു.
തുടർന്നും ഒട്ടനവധി നിർദേശങ്ങളും ചെറിയ പിഴവുകളും പ്രീയപ്പെട്ടവർ ചൂണ്ടി കാണിച്ചു.. BOQ rate finder ൽ സ്പെസിഫിക്കേഷനുകൾ പൂർണ്ണമായി കാണുന്നില്ല എന്നതായിരുന്നു അതിലൊന്ന്..
ആ അപാകത പൂർണമായി പരിഹരിച്ചു കൊണ്ട് DAR ANALIZER ver. 3 അവതരിപ്പിക്കുന്നു. കൂടാതെ എക്സൽ ടൂളിന്റെ കെട്ടിലും മട്ടിലും കൂടുതൽ പുതുമ കൊണ്ടു വരികയും ഡാറ്റാ ഷീറ്റിൽ ക്രമനമ്പർ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലിങ്ക് ബട്ടനുകൾ കൂടുതൽ ആകർഷകമായി തോന്നും വിധം വിന്യസിച്ചിട്ടുണ്ട്.. ഇൻഡക്സ് ഷീറ്റിൽ നിന്നും ഏത് ഷീറ്റിലേക്കും നേരിട്ട് പോകാൻ പറ്റും വിധം ഫോർവേഡ് ലിങ്ക് ബട്ടനുകൾ ഉൾപ്പെടുത്തിക്കൊണ്ട് കൂടുതൽ യൂസർഫ്രണ്ട്‌ലി ആക്കി. ഏതു ഷീറ്റിൽ നിന്നും ഇൻഡക്സിലേക്ക് തിരികെ വരാനുള്ള റിവേഴ്‌സ് ലിങ്ക് ബട്ടനുകളും ഉൾപ്പെടുത്തി.
DAR 2021 ANALIZER ver.2 ഇ മെയിലിലൂടെ ലഭിച്ച എല്ലാവർക്കും വേർഷൻ 3 തികച്ചും സൗജന്യമായി അയച്ചു തരുന്നതാണ്. അവർ വീണ്ടും മെയിൽ അയക്കേണ്ടതില്ല. ഇനിയും ഈ എക്സൽ ടൂളിന് വേണ്ടി മെയിൽ അയച്ചിട്ടില്ലാത്തവർ sahaayidotcom@gmail.com ലേക്ക് ഇന്ന് തന്നെ മെയിൽ അയക്കുക. സിവിൽ എൻജിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഏതൊരാൾക്കും ഈ ടൂൾ അനിവാര്യമാണെന്ന കാര്യത്തിൽ തർക്കമില്ല..
സഹായിഡോട്ട്കോമിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകി അനുഗ്രഹിച്ചു കൊണ്ടിരിക്കുന്ന എല്ലാ പ്രീയ സൗഹൃദങ്ങൾക്കും ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി..
No comments:
Post a Comment