തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന് പ്രൈസ് 3.0 യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. ഇതിനു മുന്നോടിയായി പ്രൈസ് 3.0 യുടെ ഡമോ സൈറ്റ് ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. ബഹു. ചീഫ് എന്‍ജിനീയര്‍ കിലയുടെ സഹായത്തോടെ കേരളത്തിലെ 14 ജില്ലകളിലും ഉള്ള മുഴുവന്‍ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കും വേണ്ടി സംഘടിപ്പിച്ച പരിശീലനക്ലാസ്സിന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഇതു കൂടാതെ ഫീല പോലെയുള്ള സര്‍വ്വീസ് സംഘടനകള്‍ സംഘടിപ്പിക്കുന്ന പരിശീലനക്ലാസ്സുകളും നടന്നുവരുന്നു. ക്ലാസ്സുകളില്‍ പങ്കെടുത്തവര്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ട ഒന്നായിരുന്നു പ്രൈസ് 3.0 ഉപയോഗിക്കുന്നത് സംബന്ധിച്ച ഒരു യൂസര്‍ ഗൈഡ്. ആ ആവശ്യം പരിഗണിച്ചു കൊണ്ട് സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പ്രൈസ് 3.0 യുടെ സമഗ്രമായ ഒരു യൂസര്‍ ഗൈഡ് പ്രിയ സഹപ്രവര്‍ത്തകര്‍ക്കായി അവതരിപ്പിക്കുന്നു. ഇതില്‍ ഫയല്‍ ക്രിയേഷന്‍ , എസ്റ്റിമേറ്റ് പ്രിപ്പറേഷന്‍ , ടെംപ്ലേറ്റ് തയ്യാറാക്കല്‍ , സാങ്കേതികാനുമതി നല്‍കല്‍, ഇ ടെന്‍ഡറിംഗിനു വേണ്ടിയുള്ള ഡോക്കുമെന്‍റുകള്‍ തയ്യാറാക്കല്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു . ഇതുപയോഗിച്ച് ഒരു പരിശീലന പരിപാടിയുടേയും സഹായമില്ലാതെ തന്നെ പ്രൈസ് 3.0 യില്‍ ഒരു പ്രവൃത്തിയുടെ എസ്റ്റിമേറ്റെടുക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്യാന്‍ കഴിയും .പ്രീയപ്പെട്ടവര്‍ ഇത് പരമാവധി ഉപയോഗപ്പെടുത്തി നമ്മുടെ വകുപ്പിനെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാനുള്ള മാര്‍ഗ്ഗമായി മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. യൂസര്‍ഗൈഡിനായി ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment