കോവിഡ് 19 മഹാമാരിയുടെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി കരാറുകാരേയും ബാധിച്ച സാഹചര്യത്തില്‍ ബഹു സര്‍ക്കാര്‍ 07/01/2021 ലെ GO(P) No.07/2021/Fin നമ്പര്‍ ഉത്തരവ് പ്രകാരം സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്ന് 3 ശതമാനം ആയും നിരതദ്രവ്യം 2.50 ശതമാനത്തില്‍ നിന്ന് 1.50 ശതമാനം ആയും കുറച്ചിട്ടുള്ളതും ഉത്തരവിന് ഒരു വര്ഷകാലാവധി ഉണ്ടായിരിക്കമെന്ന് പറഞ്ഞിട്ടുള്ളതുമാണ്. 07/01/2022 ന് ഈ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ പഴയ നിരക്ക് ഉള്‍പ്പെടുത്തിക്കൊണ്ട് Tender Notice Creator Ver.10 പുതുക്കി അവതരിപ്പിക്കുന്നു.
പുതിയ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1 ശതമാനം പ്രളയ സെസ് ഒഴിവാക്കിയിട്ടുണ്ട. അതിന് പ്രകാരം മാനുവല്‍ ടെന്‍ഡറിന് 12 ശതമാനം GST യും , ഇ - ടെന്‍ഡറിന് 5000 രൂപക്ക് മുകളില്‍ 18 ശതമാനം GST യും ഉള്പ്പെടുത്തിയാണ് പുതിയ വേര്ഷന് അവതരിപ്പിച്ചിട്ടുള്ളത്.
ഇതിലൂടെ ഇ ടെന്ററിംഗിനും സാധാരണ ടെന്ററിംഗിനും ആവശ്യമായ ടെന്റർ നോട്ടീസ് 100 പ്രവൃത്തികൾക്കു വരെ തയ്യാറാക്കാന്‍ കഴിയും. കൂടാതെ പത്രപ്പരസ്യം നല്കുന്നതിനായുള്ള വിന്‍ഡോ പരസ്യവും ഇതിലൂടെ തയ്യാറാക്കാം. അടങ്കല്‍ തുകയുടെ അടിസ്ഥാനത്തില്‍ ടെന്റർ ഫാറ വില , നിശ്ചിത ശതമാനം GST ഉള്‍പ്പെടെ വരത്തക്ക രീതിയിലാണ് ടൂള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനത്തിനായുള്ള അജണ്ടാ കുറിപ്പും ഇതിലൂടെ ജനറേറ്റ് ചെയ്യപ്പെടും. കോപ്പി ചെയ്ത് സകര്‍മ്മയില്‍ പേസ്റ്റ് ചെയ്താല്‍ മതി.
Sir , How we can remove blank cells from the NIT
ReplyDelete