Friday, June 11, 2021

E DOCUMENTS CREATOR Ver.17

                       2021-22 സാമ്പത്തിക വര്‍ഷത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണല്ലോ .കോവിഡ് 19 മഹാമാരിയുടെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി കരാറുകാരേയും ബാധിച്ച സാഹചര്യത്തില്‍ ബഹു സര്‍ക്കാര്‍ 07/01/2021 ലെ GO(P) No.07/2021/Fin നമ്പര്‍ ഉത്തരവ് പ്രകാരം സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്ന് 3 ശതമാനം ആയും നിരതദ്രവ്യം 2.50 ശതമാനത്തില്‍ നിന്ന് 1.50 ശതമാനം ആയും കുറച്ചിട്ടുണ്ട് . ഈ സാഹചര്യത്തില്‍ പ്രസ്തുത മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് E Documents Creator Ver.17 പുതുക്കി അവതരിപ്പിക്കുന്നു. 
                    E Documents Creator Ver.14 ല്‍ ടെന്‍ഡര്‍ സബ്മിഷന്‍ ഫീക്ക് 18 ശതമാനം GST ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചിരുന്നത്.. എന്നാല്‍ ചരക്ക് സേവന നികുതി നിയമത്തില്‍ ഇ- ടെന്‍ഡര്‍ സേവനമായാണ് പ്രതിപാദിച്ചിട്ടുള്ളതെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ ഇ ടെന്‍ഡര്‍ നടത്തുമ്പോള്‍ പ്രസ്തുത സേവനത്തിന് 5000 രൂപയില്‍ താഴെയാണ് ചാര്‍ജ്ജ് ഇടാക്കുന്നതെങ്കില്‍ ചരക്ക് സേവന നികുതി നിയമം 2017 ലെ വകുപ്പ് 11(1) അടിസ്ഥാനത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം റവന്യൂ വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ 28-06-2017 ലെ 12/2017 സെന്‍ട്രല്‍ ടാക്സ് (റേറ്റ്) വിജ്ഞാപനത്തിലെ ക്രമ നമ്പര്‍ 9 പ്രകാരം GST ഒഴിവാക്കാവുന്നതാണെന്നും 5000 രൂപക്ക് മുകളില്‍ വരുന്ന സേവനത്തിന് മാത്രം 18 ശതമാനം GST ഇടാക്കിയാല്‍ മതിയെന്നും ചരക്ക് സേവന നികുതി വകുപ്പ് അധികാരികള്‍ അറിയിച്ചിട്ടുണ്ട്.ഇപ്പോഴും പല ഓഫീസുകളും ഇക്കാര്യത്തില്‍ പല രീതി അവലംബിച്ചു വരുന്നതായി കാണുന്നു. ഈ സാഹചര്യത്തില്‍ 5000 രൂപ വരെ നികുതി ഒഴിവാകുന്ന തരത്തിലും 5000 രൂപക്ക് മുകളില്‍ ടെന്‍ഡര്‍ ഫീ വരുന്ന പക്ഷം 18 ശതമാനം GST യും 1 ശതമാനം പ്രളയ സെസും വരുന്ന രീതിയിലും ആണ് ഈ എക്സല്‍ ടൂള്‍ രൂപകല്പന ചെയ്തിട്ടുള്ളത്. 
                  പൂര്‍ണ്ണമായും നിലവിലുള്ള PWD Manual , സര്‍ക്കാര്‍ അംഗീകരിച്ച സ്റ്റാൻഡേർഡ് ബിഡ് ഡോക്യുമെന്റ് എന്നിവയെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ബിഡ് സെക്യൂരിറ്റി, ടെന്‍ഡര്‍ ഫീ എന്നിവ സ്വയം കണക്കുകൂട്ടപ്പെടുന്നു.ഏതു ക്ലാസിലുള്ള കരാറുകാരന് പ്രവൃത്തി ഏറ്റെടുക്കാമെന്ന വിവരവും സ്വയം രേഖപ്പെടുത്തുന്നു. 
                  കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് എന്‍റെ നിസീമമായ നന്ദി .പ്രിയ സുഹൃത്ത് അനില്‍ ഡി.ജെ, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഒട്ടനവധി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിനോടുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

1 comment:

  1. SIR
    after 25 th row entry class of contractor not Shown sir please check

    ReplyDelete