Thursday, January 28, 2021

AGREEMENT CREATOR Ver.13

                              കോവിഡ് 19 മഹാമാരിയുടെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി കരാറുകാരേയും ബാധിച്ച സാഹചര്യത്തില്‍ ബഹു സര്‍ക്കാര്‍ 07/01/2021 ലെ GO(P) No.07/2021/Fin നമ്പര്‍ ഉത്തരവ്  പ്രകാരം  സെക്യൂരിറ്റി തുക 5 ശതമാനത്തില്‍ നിന്ന് 3 ശതമാനം ആയും നിരതദ്രവ്യം  2.50 ശതമാനത്തില്‍ നിന്ന് 1.50 ശതമാനം ആയും കുറച്ചിട്ടുണ്ട് . കൂടാതെ അഡീഷണല്‍ പെര്‍ഫോര്‍മന്സ് ഗ്യാരന്റി ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.    സാഹചര്യത്തില്‍ പ്രസ്തുത മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് Agreement  Creator Ver.13  ആയി   പുതുക്കി അവതരിപ്പിക്കുന്നു. 
                   Agreement creator  മലയാളം യൂണിക്കോഡ് ഫോണ്ടിലേക്ക് മാറ്റണമെന്ന് പ്രിയ സുഹൃത്തുക്കള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതു പരിഗണിച്ച്  യൂണിക്കോഡ് ഫോണ്ടിലുള്ള AGREEMENT CREATOR ആണ് നിലവില്‍ അവതരിപ്പിച്ചിട്ടുള്ളത് .  Kerala Finance Act 2018 പ്രകാരം പൊതുമരാമത്തു പ്രവൃത്തികളുടെ കരാറുകള്‍ക്ക് Agreed amount ന്‍റെ 0.10 ശതമാനം തുകയ്ക്ക് തുല്യമായ മുദ്രപത്രം 01-04-2018 മുതല്‍ നിര്‍ബന്ധമാക്കി ക്കൊണ്ട്  നിയമ ഭേദഗതി വന്നിട്ടുള്ളതാണ്. ഇതനുസരിച്ച്  ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇതില്‍  നിർവ്വഹണത്തിനായി കരാറുകാരുമായും ഗുണഭോക്തൃ സമിതിയുമായും വയ്ക്കേണ്ട കരാർ , സെലക്ഷന്‍ നോട്ടീസ്, സൈറ്റ് ഹാന്ഡോവർ നോട്ടീസ് എന്നിവയും  കരാറുകാർക്ക് വിവിധ ഘട്ടങ്ങളിൽ നല്കേണ്ട നോട്ടീസുക, സപ്ലിമെന്ററി എഗ്രിമെന്റ് , വര്‍ക്ക് ഓര്‍ഡര്‍ , ഫയല്‍ റാപ്പര്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. . ബഹു. ചീഫ് എന്ജിനീയറുടെ നിർദ്ദേശങ്ങൾക്ക് വിധേയമായി ഗുണഭോക്തൃ സമിതികൾക്ക് ഓവർ ഹെഡ് ചാർജ്ജ് നല്കുന്നത് സംബന്ധിച്ച ക്ലോസ് , ചരക്കു സേവന നികുതി എന്നിവ കൂടി ഉൾപ്പെടുത്തി കരാർ വ്യവസ്ഥകളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. മലയാളം  യൂണിക്കോഡ്  ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാം ആയതിനാൽ നിങ്ങളുടെ കന്പ്യൂട്ടറിൽ  Anjali Old Lipi Malayalam Font  Install ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.  ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

No comments:

Post a Comment