Friday, September 6, 2019

ITEM RATE EVALUATOR Ver.1

                    അഞ്ചു ലക്ഷത്തിന് മുകളില്‍ അടങ്കല്‍ തുക വരുന്ന എല്ലാ പ്രവൃത്തികളും ഐറ്റം റേറ്റ് അടിസ്ഥാനത്തില്‍ ഇ ടെന്‍ഡര്‍ ചെയ്യണമെന്ന് ബഹു. സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതാണ്. ടെൻഡറുകൾ പ്രോസസ്സ് ചെയ്യുമ്പോഴും ഐറ്റം റേറ്റ് കരാറുകൾ പ്രകാരം പ്രവൃത്തികൾ നടത്തുമ്പോഴും ചില പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുള്ളതായും എക്സിക്യൂഷൻ സമയത്ത് Low Quoted  ഇനങ്ങൾ ഒഴിവാക്കുകയും High Quoted  ഇനങ്ങൾ അധികമായി എക്സിക്യൂട്ട് ചെയ്യുകയും അതു വഴി പൊതു ഖജനാവിന് കനത്ത നഷ്ടം സംഭവിക്കുകയും ചെയ്യുന്നതായി  ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും 04-05-2019 ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍ G. O. (P) No. 54/2019 /fin ലൂടെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ഒരു പരിഹാരം എന്ന നിലയില്‍ ഐറ്റം റേറ്റ് ടെന്‍ഡറുകള്‍ അംഗീകരിക്കുന്നതിന് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്തുത ഉത്തരവിലൂടെ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് വേഗത്തിലും കൃത്യതയോടേയും Item Rate Evaluation നടത്തുന്നതിനായി രൂപ കല്പന ചെയ്ത എക്സല്‍ ടൂള്‍ എന്‍ജിനീയറിംഗ് സുഹൃത്തുക്കളുടെ പരിഗണനക്കായി സമര്‍പ്പിക്കുന്നു.
                    കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന പ്രീയ സുഹൃത്തുക്കള്‍ക്ക് എന്‍റെ നിസീമമായ നന്ദി .പ്രിയ സുഹൃത്ത് അനില്‍ ഡി.ജെ, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഒട്ടനവധി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. ശ്രീ .മുഹമ്മദ് ഷെഫീക്ക് , അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍ നോട്ടായി അയച്ചു തരികയുണ്ടായി. ഇവരോടുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

No comments:

Post a Comment