Friday, August 24, 2018

VALUATION UTILITY Ver.6

                                     നമ്മുടെ സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ നിന്നും സാവധാനം കരകയറിക്കൊണ്ടിരിക്കുകയാണ്. നാടൊന്നാകെ ഉള്ള കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഒട്ടനവധി പേരുടെ ജീവന്‍ രക്ഷിക്കാനായിട്ടുണ്ട്. രക്ഷ പെട്ടവരുടെ പുനരധിവാസം ആണ് നമുക്ക് മുമ്പിലുള്ള വലിയ കടമ്പ. Social Technocrats എന്ന നിലയില്‍ നാം ഓരോരുത്തരും ഭാരിച്ച ഉത്തരവാദിത്വം വഹിക്കേണ്ട സമയമാണിത്. വെള്ളപ്പൊക്കത്തില്‍ നാശനഷ്ടം നേരിട്ട കെട്ടിടങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിന് ആവശ്യമായ വാലുവേഷന്‍ തയ്യാറാക്കി അധികാരികള്‍ക്ക് കൈമാറാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിംഗിനെയാണ് ബഹു. സര്‍ക്കാര്‍ അധികാരപ്പെടുത്തിയിരിക്കുന്നത്. ഈ പ്രവര്‍ത്തനം വളരെ വേഗത്തിലും കാര്യക്ഷമമായും നടപ്പാക്കുന്നതിനായി ഒരു എക്സല്‍ ടൂള്‍ അവതരിപ്പിക്കുന്നു. 
                           നാശനഷ്ടം നേരിട്ട കെട്ടിടത്തിന്‍റെ പുനര്‍ നിര്‍മ്മിതിക്കാവശ്യമായ ഇനങ്ങളുടെ അളവ് രേഖപ്പടുത്തിയാല്‍ വാലുവേഷന്‍ ലഭിക്കുന്ന തരത്തിലാണ്  ഈ ടൂള്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം നാശനഷ്ടത്തിനിരയായ കിണറിന്‍റെ വാലുവേഷനും ഇതിലൂടെ തയ്യാറാക്കാം. കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR 2016  നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും.
                   ഇതോടൊപ്പം വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതലയും  ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. അതു കൂടി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
                 . പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്ന് ബേസിക് ഡാറ്റാ വിന്‍ഡോയില്‍  കാണാന്‍ കഴിയും. എന്‍റെ എല്ലാ LSGD എന്‍ജിനീയറിംഗ് കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment