Sunday, July 8, 2018

E DOCUMENTS CREATOR Ver.12

                                      ഓരോ പ്രവൃത്തിയ്ക്കും പ്രത്യേകമായി NITയും മറ്റുള്ള Documents ഉം തയ്യാറാക്കുന്നതിനായി E Documents Creator   എന്ന പേരില്‍ ഒരു എക്സല്‍ ടൂള്‍ പ്രസിദ്ധീകരിച്ചിരുന്നു.. ടെന്‍ഡര്‍ നിബന്ധനകളില്‍  ഒട്ടനവധി പുതിയ കൂട്ടി ചേര്‍ക്കലുകള്‍  പുതുക്കിയ സര്‍ക്കാര്‍   ഉത്തരവ് പ്രകാരം വരുത്തേണ്ടി വന്നതു കൂടി  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള   പുതുക്കിയ E -Documents creator Ver.12 അവതരിപ്പിയ്ക്കുന്നു. .ഇതുപയോഗിച്ച് ഡോക്കുമെന്‍റുകള്‍ തയ്യാറാക്കിയ ശേഷം pdf ഫോര്‍മാറ്റിലേയ്ക്ക് file Convert ചെയ്ത് upload ചെയ്യാവുന്നതാണ്. 
             നിലവിലുള്ള PWD Manual നെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്‍റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. നിരതദ്രവ്യം, ടെന്‍ഡര്‍ ഫീ എന്നിവ സ്വയം കണക്കുകൂട്ടപ്പെടുന്നു.   പുതിയ നിര്‍ദ്ദേശപ്രകാരം ടെന്‍ഡര്‍ ഫീയില്‍ 12 ശതമാനം GST കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു
                          കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന  പ്രീയ സുഹൃത്തുക്കള്‍ക്ക്   എന്‍റെ  നിസീമമായ നന്ദി .പ്രിയ സുഹൃത്ത് അനില്‍ ഡി.ജെ, അസി. എന്‍ജിനീയര്‍ ഒട്ടനവധി പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയുണ്ടായി. അദ്ദേഹത്തിനോടുള്ള നിസീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. ..എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

1 comment:

  1. How much the estimate amount upto which Bidders with D class lincence can quote?
    6.00 lakhs.isnt?

    ReplyDelete