Thursday, June 21, 2018

E - DOCUMENTS CREATOR Ver.11

                                            2017-18 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ അന്പതിനായിരത്തിന് മുകളിലുള്ള എല്ലാ പൊതുമരാമത്തു പ്രവൃത്തികളും ഇ ടെന്‍ഡര്‍ മുഖേന നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്.  ഇ ടെന്‍ഡറിംഗില്‍ ,വെബ്സൈറ്റില്‍ Upload ചെയ്യേണ്ട പ്രധാനപ്പെട്ട രേഖകളാണ്   Notice Inviting Tender,Tender Documents, Preliminary Agreement തുടങ്ങിയവ. നിശ്ചിതമായ ഒരു ഫോര്‍മാറ്റ് ഇല്ലാത്തതിനാല്‍ പലരും പല രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്.                        
                             ഈ സാഹചര്യത്തില്‍ ഓരോ പ്രവൃത്തിയ്ക്കും പ്രത്യേകമായി NITയും മറ്റുള്ള Documents ഉം തയ്യാറാക്കുന്നതിനായി E Documents Creator   എന്ന പേരില്‍ ഒരു എക്സല്‍ ടൂള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ടെന്‍ഡര്‍ ഓപ്പണിംഗിനു ശേഷം  Upload ചെയ്യേണ്ട Bid Opening Summary, Technical evaluation summary, Financial evaluation summary, AOC Document ,Corrigendum summary എന്നിവ കൂടി തയ്യാറാക്കുന്നതിനുള്ള option കൂടി ഉള്‍പ്പെടുത്തണമെന്ന് ഒട്ടനവധി സുഹൃത്തുക്കള്‍ ആവശ്യപ്പെടുകയുണ്ടായി. കൂടാതെ  ഓരോ പ്രവൃത്തിക്കും പ്രത്യേകം NIT ആയതിനാല്‍ ഇ ടെന്‍ഡര്‍ സൈറ്റിലെ Template option ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു. ടെന്‍ഡര്‍ നിബന്ധനകളില്‍  ഒട്ടനവധി പുതിയ കൂട്ടി ചേര്‍ക്കലുകള്‍  പുതുക്കിയ സര്‍ക്കാര്‍   ഉത്തരവ് പ്രകാരം വരുത്തേണ്ടതും അനിവാര്യമായി തീര്‍ന്നു.. ഇവയെല്ലാം  ഉള്‍പ്പെടുത്തിക്കൊണ്ടുള്ള   പുതുക്കിയ E -Documents creator Ver.11 അവതരിപ്പിയ്ക്കുന്നു. .ഇതുപയോഗിച്ച് ഡോക്കുമെന്‍റുകള്‍ തയ്യാറാക്കിയ ശേ ഷം pdf ഫോര്‍മാറ്റിലേയ്ക്ക് file Convert ചെയ്ത് upload ചെയ്യാവുന്നതാണ്. 
             നിലവിലുള്ള PWD Manual നെ ആസ്പദമാക്കിയും മറ്റ് വകുപ്പുകള്‍ തയ്യാറാക്കിയിട്ടുള്ള ഡോക്കുമെന്‍റുകളിലെ ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുമാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. നിരതദ്രവ്യം, ടെന്‍ഡര്‍ ഫീ എന്നിവ സ്വയം കണക്കുകൂട്ടപ്പെടുന്നു.   പുതിയ നിര്‍ദ്ദേശപ്രകാരം ടെന്‍ഡര്‍ ഫീയില്‍ 12 ശതമാനം GST കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു
                          കാതലായ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഈ പ്രോഗ്രാം സമ്പുഷ്ടമാക്കാന്‍ എന്നെ സഹായിച്ചു കൊണ്ടിരിക്കുന്ന  പ്രീയ സുഹൃത്തുക്കള്‍ക്ക്   എന്‍റെ  നിസീമമായ നന്ദി ...എല്ലാ എന്‍ജിനീയര്‍മാരുടേയും സജീവമായ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. മാറുന്ന കാലത്തിനൊത്ത് നമ്മുടെ LSGD യെ  നമുക്ക് ശക്തിപ്പെടുത്താം.പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക.

No comments:

Post a Comment