പ്രീയ സുഹൃത്തുക്കളെ
SRO No. 675/2017 പ്രകാരം പ്രസിദ്ധീകരിച്ചിട്ടുള്ള KPBR Amendmends ഉള്‍പ്പെടുത്തിക്കൊണ്ടും മുന്‍ വെര്‍ഷനുകളില്‍ കടന്നു കൂടിയിരുന്ന ചില തെറ്റുകള്‍ പരിഹരിച്ചുകൊണ്ടും പുതിയ KPBR REPORTER Ver.5 അവതരിപ്പിക്കുന്നു.
ഫീല്‍ഡ് ടെസ്റ്റിനായി സുഹൃത്തുക്കളുടെ
കൈകളിലേയ്ക്ക് ഇതിന്‍റെ ആദ്യ പതിപ്പ് നല്‍കിയപ്പോള്‍
കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല എന്ന് ഖേദത്തോടെ പറയാ തിരിയ്ക്കാന്‍ വയ്യ. 1033 പേര്‍
ഇതിനകം ഇത് ഡൌണ്‍ലോഡ് ചെയ്തു എങ്കിലും അപൂര്‍വ്വം ചില രൊഴിച്ച് ആരും പ്രതികരിച്ച്
കണ്ടില്ല. ഇത്രയധികം പേര്‍ ഇതുപയോഗിയ്ക്കുന്നു എന്നത് എന്നെ ആവേശഭരിതനാക്കുന്നു..
ഈ പുതിയ വെര്‍ഷനില്‍ മതില്‍ നിര്‍മ്മാണം, കിണര്‍ നിര്‍മ്മാണം,മൊബൈല്‍
ടവര്‍ നിര്‍മ്മാണം എന്നിവയുടെ റിപ്പോര്‍ട്ടു കൂടി
ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. കൂടാതെ Builtup area Plinth area എന്നീ രണ്ടു പുതിയ കോളങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട് . Coverage Fire NOC Details എന്നിവ കൃത്യമായി കണക്കാക്കാന്‍ ഇത് അനിവാര്യമാണ്. ഇതുപയോഗിച്ച്
റിപ്പോര്‍ട്ടു തയ്യാറാക്കുമ്പോള്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കൂടി
നിര്‍ബന്ധമായും നോക്കേണ്ടതാണ്. എന്തെങ്കിലും തെറ്റുകള്‍ ശ്രദ്ധയില്‍ പെടുന്ന
പക്ഷം അത് ഇ മെയില്‍ ചെയ്യുക. സജീവമായ പരിശോധനയും നിര്‍ദ്ദേശങ്ങളും
പ്രതീക്ഷിയ്ക്കുന്നു.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.
No comments:
Post a Comment