Sunday, September 24, 2017

VALUATION UTILITY Ver.4

                                 വികേന്ദ്രീകൃതാസൂത്രണത്തിന്‍റെ ഭാഗമായി വ്യക്തിഗത പ്രോജക്ടുകളായ കിണര്‍ നിര്‍മ്മാണം ,കാലിത്തൊഴുത്ത്  നിര്‍മ്മാണം, പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള പഠനമുറി നിര്‍മ്മാണം ,വീട് മെയിന്‍റനന്‍സ് എന്നിവയ്ക്ക് എസ്റ്റിമേറ്റ് , വാലുവേഷന്‍ എന്നിവ കൊടുക്കേണ്ട ചുമതല ഇപ്പോള്‍ എന്‍ജിനീയറിംഗ് വിഭാഗത്തിനാണ്. നിശ്ചിതമായ ഒരു ഫോര്‍മാറ്റില്ലാത്ത തിനാല്‍ പലരും പല രീതിയിലാണ് ഇത് തയ്യാറാക്കി നല്‍കുന്നത്. 
                     കൃത്യതയോടെ കേരളത്തിലെ ഏതു ജില്ലയിലുള്ളവര്‍ക്കും  DSR നെ അടിസ്ഥാനമാക്കി  വാലുവേഷന്‍ തയ്യാറാക്കാനുള്ള ഒരു എക്സല്‍ ടൂള്‍ അവതരിപ്പിച്ചിരുന്നു. DSR നിരക്കുകള്‍ പുതുക്കിയതിനാല്‍ DSR 2016 നെ അടിസ്ഥാനപ്പെടുത്തിയും ചില ഇനങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയും VALUATION UTILITY Ver.4 സമര്‍പ്പിക്കുന്നു. പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും ഇത് ഏറെ പ്രയോജനപ്പെടും എന്നത് അവിതര്‍ക്കിതമാണ്. അടിസ്ഥാന വിവരങ്ങള്‍ കൊടുക്കുമ്പോള്‍ തന്നെ വാലുവേഷന്‍ തുക എത്രയെന്ന് കാണാന്‍ കഴിയും. എല്ലാ കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment