Friday, September 29, 2017

TRANSFER UTILITY Ver.1

                            ഇപ്പോള്‍ സ്ഥലം മാറ്റ ഉത്തരവുകള്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇറങ്ങുന്ന സമയമാണല്ലോ. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ട ഒട്ടനവധി രേഖകള്‍ കൃത്യതയോടെ തയ്യാറാക്കുന്നതില്‍ എസ്റ്റാബ്ലിഷ്മെന്‍റ് കൈകാര്യം ചെയ്യുന്ന ക്ലാര്‍ക്കുമാര്‍ ഏറെ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അവര്‍ക്കുവേണ്ടി ഒരു പുതിയ എക്സല്‍ ടൂള്‍  TRANSFER UTILITY  അവതരിപ്പിക്കുന്നു. 
                       ഇതുപയോഗിച്ച്  സ്ഥലംമാറ്റപ്പെടുന്ന ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കേണ്ട സബ്മിഷന്‍ , റിലീവിംഗ് ഓര്‍ഡര്‍ , മേലാഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കേണ്ട കവറിംഗ് ലെറ്ററുകള്‍, ജോയിനിംഗ് റിപ്പോര്‍ട്ട് ,ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സംഗതിയില്‍  ആര്‍.റ്റി. സി. എന്നിവ വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയും. ബേസിക് ഡേറ്റാ ഷീറ്റില്‍ പ്രസക്തമായ വിവരങ്ങള്‍ നല്‍കുക മാത്രമേ ചെയ്യേണ്ടതുള്ളൂ..സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ഏതു വകുപ്പുകള്‍ക്കും ഈ എക്സല്‍ ടൂള്‍ ഉപയോഗിക്കാന്‍ കഴിയും.  എല്ലാ കൂട്ടുകാരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു. 
                  പ്രോഗ്രാം ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക. നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ താഴെ കമെന്റ് ബോക്സിൽ നൽകുക

No comments:

Post a Comment