Sunday, November 27, 2016

പ്രീയ കൂട്ടുകാരേ,
സർക്കാർ ജീവനക്കാരുടെ സേവനമികവിനായി ഏർപ്പെടുത്തിയിട്ടുള്ള സദ്സേവന കീർത്തി പുരസ്കാരം ബഹു. ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസകില്‍ നിന്നും സ്വീകരിക്കാനുള്ള ഭാഗ്യമുണ്ടായി .....
27 വർഷം നീണ്ട സർക്കാർ സേവന സപര്യയിലെ ഒരു നാഴികക്കല്ല്....
ഒരു പാടു പേരുടെ അകമഴിഞ്ഞ പിന്തുണയ്ക്കും പ്രോല്സാഹനത്തിനും കിട്ടിയ അംഗീകാരം. ..
എല്‍ എസ്.ജി.ഡി എന്‍ജിനീയറിംഗ് വിഭാഗത്തിലെ ആദ്യ ഗുഡ് സർവീസ് എന്‍ട്രിയാണിതെന്നത് എന്നെ കൂടുതല്‍ വിനയാന്വിതനാക്കുന്നു....
ഒരു പാടു പേരോട് കടപ്പാടുണ്ട്....
ക്ലാസ്സിലെ പിന്‍ ബഞ്ചില്‍ ഒടുങ്ങിപ്പോകുമായിരുന്നവനെ മുന്‍ബഞ്ചിലേക്ക് പിടിച്ചിരുത്തിയ എന്റെ ടീച്ചറമ്മ..... 

ഉത്തരവാദിത്യങ്ങൾ നിന്നെ കൂടുതല്‍ ശക്തനാക്കുമെന്നോതിയ ഗുരുക്കന്മാർ.....
എല്ലാത്തിനും ഊർജ്ജസ്രോതസ്സായി കൂടെ നിന്ന എന്‍റെ കുടുംബം...
എന്‍റെ ഓരോ പ്രവർത്തനങ്ങൾക്കും കലവറയില്ലാത്ത പിന്തുണ നല്കിയ പഞ്ചായത്തു സുഹൃത്തുക്കൾ ....
എന്നെ കുടുംബാംഗത്തെ പോലെ കരുതി സ്നേഹിക്കുന്ന എല്‍ എസ്.ജി.ഡി യിലെ സഹപ്രവർത്തകർ....
ഈ പുരസ്കാരത്തിനു വേണ്ടി ഐകകണ്ഠന സർക്കാരിലേക്ക് ശുപാർശ നല്കിയ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് സമിതി....
ചുക്കാന്‍ പിടിച്ച പ്രിയപ്പെട്ട ബിനുന്‍ വാഹിദ് സർ...
എന്‍റെ എളിയ പ്രവർത്തനങ്ങളെ പൊതുജനശ്രദ്ധയിലെത്തിച്ച മാതൃഭൂമി, മനോരമ, ദേശാഭിമാനി, ജനയുഗം മാധ്യമങ്ങൾ.....
ഈ വാർത്ത അറിഞ്ഞപ്പോൾ മുതല്‍ കുടുംബത്തിലെ ഒരംഗത്തിന് പുരസ്കാരം ലഭിച്ചപോലെ വാട്സാപ് ഗ്രൂപ്പുകളിലും നേരിട്ടും അഭിനന്ദന പൂമഴ പെയ്യിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ടവർ....
കടപ്പാടുണ്ട് എല്ലാവരോടും....
തൊഴുകൈകളോടെ ...
നിറകണ്ണുകളോടെ നന്ദി പറയുന്നു.....


9 comments:

  1. Dear sir, my hearty congratulations.

    ReplyDelete
  2. My Wikipedia @LSGD,Great work with humane touch.No other word to describe....congrats....God bless.

    ReplyDelete
  3. cograts....proud of you sir..

    ReplyDelete
  4. Really indebted to you sir..Your service is beyond any appreciation.thank you so much for this blog . Congrats sir! You deserve this honour !!!

    ReplyDelete