ഒരു തെരഞ്ഞെടുപ്പ് കൂടി അവസാനിച്ചു. ഇനി ഫലമറിയാനുള്ള കാത്തിരിപ്പ് മാത്രം. ജാധിപത്യ പ്രക്രീയയിലെ ഈ സുപ്രധന പ്രവര്‍ത്തനത്തില്‍ സജീവമായി ഭാഗഭാക്കാകാന്‍ കഴിഞ്ഞതില്‍ അനല്പമായ അഭിമാനം തോന്നുന്നു. ചാത്തന്നൂര്‍ മണ്ഡലത്തിലെ 5-ാം നമ്പര്‍ സെക്ടറല്‍ ഓഫീസറായി നിയമനം ലഭിച്ചതു മുതല്‍ ഇന്നലെ രാത്രി 12 മണി വരെനീണ്ടു നിന്ന പ്രവര്‍ത്തനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സഹകരിയ്ക്കുകയും ചെയ്ത എല്ലാവര്‍ക്കും അകൈതവമായ നന്ദി. പ്രത്യേകിച്ചും തെരഞ്ഞടുപ്പ് ജോലികളില്‍ നിന്നും ഒളിച്ചോടുന്ന വനിതാ ജിവനക്കാരുടെ ലോകത്ത് നിറഞ്ഞ ചിരിയുമായി ഓടി നടന്ന് എല്ലാത്തിനും നേതൃത്വം നല്‍കിയ എ.ആര്‍.ഓ ചന്ദ്രിക മാഡം, പ്രസന്ന ഭാവത്തോടെ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ച നിര്‍മ്മല്‍ സാര്‍ ,പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ക്ക് അര്‍പ്പണ ബോധത്തിന്റെ മാതൃക കാണിച്ചു കൊടുത്ത സന്തോഷ്, എനിക്ക് ചുമതലയുണ്ടായിരുന്ന 11 ബൂത്തുകളിലും പരിമിതമായ സൌകര്യങ്ങളില്‍ നിന്നുകൊണ്ട് ഒരു പരാതിയ്ക്കും ഇട നല്‍കാതെ സ്തുത്യര്‍ഹമായി കടമ നിര്‍വ്വഹിച്ച വനിതകളടക്കമുള്ള പ്രിസൈഡിംഗ് ഓഫീസര്‍മാര്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ ഒപ്പം എന്റെ ഡ്രൈവറായി കൂടെ വന്ന് ഒരു പരിഭവവുമില്ലാതെ പ്രവര്‍ത്തിച്ച ബാബു അണ്ണന്‍, എല്ലാവര്‍ക്കും നന്ദി..... ഒപ്പം എന്റെ പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ചു കൊണ്ട് ഇപ്പോഴും മെസേജ് അയയ്ക്കുന്ന എന്റെ പ്രീയ മിത്രങ്ങള്‍ക്കും നന്ദി........
No comments:
Post a Comment